സംസ്ഥാനം (State)

ശബരിമല വിമാനത്താവളം ചെറുവളളി എസ്റ്റേറ്റില്‍ നിർമിക്കും..

തിരുവനന്തപുരം: ശബരിമല തീര്‍ത്ഥാടകരുടെ സൗകര്യാര്‍ത്ഥം ആരംഭിക്കുന്ന ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളം കാഞ്ഞിരപ്പളളി താലൂക്കില്‍ ഹാരിസണ്‍ പ്ലാന്‍റേഷന്‍റെ ചെറുവളളി എസ്റ്റേറ്റില്‍ തന്നെ നിര്‍മിക്കാൻ മന്ത്രിസഭ യോഗം തീരുമാനിച്ചു.

അഡീഷണല്‍ ചീഫ് സെക്രട്ടറി പി.എച്ച്. കുര്യന്‍റെ നേതൃത്വത്തിലുള്ള നാലംഗ സമിതിയാണ് വിമാനത്താവളത്തിനുള്ള സ്ഥലം കണ്ടെത്തിയത്.

2263 ഏക്കര്‍ ഭൂമിയാണ് ഇവിടെയുള്ളത്. ഇവിടെ നിന്ന് ശബരിമലയിലേക്ക് 48 കി. മീറ്ററാണ് ദൂരം. കൊച്ചിയില്‍ നിന്ന് 113 കി. മീറ്റര്‍ ദൂരമുണ്ട്. ബിലീവേഴ്‌സ് ചര്‍ച്ചിന്‍റെ കൈവശമാണ് നിലവില്‍ പാട്ടക്കാലവധി കഴിഞ്ഞ ചെറുവള്ളി എസ്റ്റേറ്റ്.

മുഖ്യമന്ത്രി പ്രഖ്യാപിച്ച വിമാനത്താവളത്തിനായി ചെറുവള്ളി എസ്റ്റേറ്റ് വിട്ടുകൊടുക്കില്ലെന്ന് ബിലീവേഴ്‌സ് ചര്‍ച്ച് അധ്യക്ഷന്‍ ബിഷപ്പ് കെ.പി യോഹന്നാന്‍ നേരത്തെ പറഞ്ഞിരുന്നു.

ഈ വിവാദങ്ങള്‍ നിലനില്‍ക്കെയാണ് എസ്റ്റേറ്റില്‍ തന്നെയായിരിക്കും വിമാനത്താവളം നിര്‍മിക്കുക എന്ന് മന്ത്രിസഭ വ്യക്തമാക്കിയത്.

Back to top button