ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ ബെഞ്ചിലെ ഏക വനിതാ ജസ്റ്റിസ് ഇന്ദു മൽഹോത്ര വിയോജിപ്പ് രേഖപ്പെടുത്തി.

ജസ്റ്റിസ് ഇന്ദു മൽഹോത്ര വിയോജിപ്പ് രേഖപ്പെടുത്തി.

ന്യൂഡൽഹി: ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ ചരിത്ര വിധി വന്നിരിക്കുകയാണ്. ഏത് പ്രായക്കാരായ സ്ത്രീകള്‍ക്കും ശബരിമലയിൽ പ്രവേശിക്കാമെന്നതാണ് വിധി. എന്നാൽ ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ അഞ്ചംഗ ബെഞ്ചിൽ ഒരാള്‍ മാത്രം ഈ വിധിയെ എതിര്‍ക്കുകയാണുണ്ടായത്. മറ്റ് നാല് ജഡ്ജിമാരുടേതും അനുകൂല വിധിയായിരുന്നു. ബെഞ്ചിലെ ഏക വനിതാ ജഡ്ജിയായിരുന്ന ജസ്റ്റിസ് ഇന്ദു മൽഹോത്രയാണ് ഭിന്നാഭിപ്രായം ഉന്നയിച്ചത്.

രാജ്യത്തിന്‍റെ മതനിരപേക്ഷത മുൻനിര്‍ത്തി മതവിശ്വാസങ്ങളെ മാറ്റിയെഴുതരുതെന്നായിരുന്നു ഇവരുടെ വാദം. ഒരു മതം എന്താണ് പിന്തുടരേണ്ടത് എന്ന് തീരുമാനിക്കേണ്ടത് ആ മതത്തിന്‍റെ അവകാശമാണെന്നും അവർ കുറിച്ചു. മറ്റ് നാല് ജഡ്ജിമാരും ചേര്‍ന്ന് സ്ത്രീപ്രവേശനത്തിൽ അനുകൂല വിധി പ്രസ്താവിച്ചപ്പോള്‍ ഏക വനിതാ ജഡ്ജിയായ ഇവർ മാത്രമാണ് കടുത്ത വിയോജിപ്പ് രേഖപ്പെടുത്തിയിട്ടുള്ളത്.

Back to top button