സംസ്ഥാനം (State)

ശബരിമല തീർത്ഥാടനം: പത്തനംതിട്ട ജില്ലയിലെ ഹോട്ടലുകളിൽ ആറുഭാഷകളിൽ വിലവിവരപ്പട്ടിക പ്രദർശിപ്പിക്കണം

മലയാളം, ഹിന്ദി, തമിഴ്, കന്നട, തെലുങ്ക്, ഇംഗ്ലീഷ് എന്നീ ഭാഷകളിലാണു വിലവിവരപ്പട്ടിക പ്രദർശിപ്പിക്കേണ്ടത്.

പത്തനംതിട്ട: ശബരിമല മണ്ഡല-മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് ജില്ലയിലെ എല്ലാ ഭക്ഷണശാലകളും ആറുഭാഷകളിൽ വിലവിവരപ്പട്ടിക പ്രദർശിപ്പിക്കണമെന്ന് ജില്ലാ കളക്ടർ പി.ബി നൂഹ് ഉത്തരവിട്ടു. മലയാളം, ഹിന്ദി, തമിഴ്, കന്നട, തെലുങ്ക്, ഇംഗ്ലീഷ് എന്നീ ഭാഷകളിലാണു വിലവിവരപ്പട്ടിക പ്രദർശിപ്പിക്കേണ്ടത്.

വില വിവരപ്പട്ടിക പ്രദർശിപ്പിക്കാതിരിക്കുകയോ, അമിതവില ഈടാക്കുകയോ ചെയ്യുന്ന ഭക്ഷണശാല ഉടമകൾക്ക് നോട്ടീസ് നൽകുകയും കർശന നടപടികൾ സ്വീകരിക്കുകയും ചെയ്യുമെന്ന് ജില്ലാ കളക്ടർ പറഞ്ഞു. കഴിഞ്ഞ ദിവസം ജില്ലയിലെ ഭക്ഷണ സാധനങ്ങളുടെ വിവവിരപ്പട്ടിക കളക്ടർ പുറത്തിറക്കിയിരുന്നു.

Tags
Back to top button