സംസ്ഥാനം (State)

ശബരിമല വിധി: അയ്യപ്പഭക്തരുടെ വിജയമെന്ന് ബി.ജെ.പി നേതാവ് കെ സുരേന്ദ്രൻ

യുവതീപ്രവേശനത്തിനായി സത്യവാങ്മൂലം നൽകിയ പിണറായി സർക്കാരിന് തിരിച്ചടിയാണ് വിധിയെന്നും കെ സുരേന്ദ്രൻ

ശബരിമല പുനഃപരിശോധനാ ഹർജികൾ സുപ്രീംകോടതി ഏഴംഗ ബെഞ്ചിന് വിട്ടത് അയ്യപ്പഭക്തരുടെ വിജയമെന്ന് ബി.ജെ.പി നേതാവ് കെ സുരേന്ദ്രൻ. യുവതീപ്രവേശനത്തിനായി സത്യവാങ്മൂലം നൽകിയ പിണറായി സർക്കാരിന് തിരിച്ചടിയാണ് വിധിയെന്നും കെ സുരേന്ദ്രൻ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.

മതത്തിന്റെ കാര്യത്തിൽ ഇടപെടില്ലെന്ന് പറഞ്ഞുകൊണ്ടാണ് സുപ്രീംകോടതി കേസ് ഏഴംഗ ബെഞ്ചിന് വിട്ടത്. വിശദമായ വാദം കേട്ട ശേഷമാണ് നടപടിയെന്ന് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് പറഞ്ഞു. ഈ വിഷയം ശബരിമലയിൽ മാത്രം ഒതുങ്ങുന്നില്ലെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി.

ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്, എ.എം. ഖാൻവിൽക്കർ, ഇന്ദു മൽഹോത്ര എന്നിവരാണ് ഏഴംഗ ബെഞ്ചിന് വിടുന്ന നടപടിയെ അനുകൂലിച്ചത്. ആർ.എഫ്. നരിമാനും ഡി.വൈ. ചന്ദ്രചൂഡും നടപടിയെ ശക്തമായി എതിർത്തു. അൻപത്തിയാറ് പുനഃപരിശോധനാ ഹർജികൾ അടക്കം അറുപത് ഹർജികളാണ് അഞ്ചംഗ ഭരണഘടനാ ബെഞ്ച് പരിഗണിച്ചത്.

Tags
Back to top button