ദേശീയം (National)

ശബരിമല സ്ത്രീ പ്രവേശനത്തില്‍ സുപ്രീം കോടതി വിധി നാളെ

ശബരിമല സ്ത്രീ പ്രവേശനത്തില്‍ സുപ്രീം കോടതി വിധി നാളെ

ന്യൂഡല്‍ഹി: ശബരിമല സ്ത്രീ പ്രവേശനത്തില്‍ സുപ്രീം കോടതി നാളെ വിധി പറയും. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് നാളെ കേസിലെ വിധി പറയുന്നത്.

ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് 2006 ലാണ് ഇന്ത്യന്‍ യങ് ലോയേസ് അസോസിയേഷന്‍ സുപ്രീംകോടതിയെ സമീപിക്കുന്നത്. ആര്‍ത്തവ സമയങ്ങളില്‍ സ്ത്രീകള്‍ ക്ഷേത്രങ്ങളില്‍ പ്രവേശിക്കുന്നത് വിലക്കുന്ന 1965 ലെ കേരള ഹിന്ദു ആരാധനാലയ പ്രവേശന ചട്ടത്തിലെ 3ബി വകുപ്പ് ഭരണഘടനാ വിരുദ്ധമായി പ്രഖ്യാപിക്കണമെന്നായിരുന്നു ഹര്‍ജിയിലെ മറ്റൊരാവശ്യം.

2017 ഒക്ടോബറിലാണ് സൂപ്രീം കോടതി ഇൗ വിഷയം ഭരണഘടനാ ബെഞ്ചിനു വിടുന്നത്. ശബരിമലയില്‍ 10 നും 50 നും ഇടയില്‍ പ്രായമുള്ള സ്ത്രീകളെ ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കാത്തത് തുല്യത, വിവേചനമില്ലാതാക്കല്‍, മത സ്വാതന്ത്ര്യം എന്നീ തത്വങ്ങളുടെ ലംഘനമാണോ എന്നതാണ് പ്രത്യേകമായി ഭരണഘടനാ ബെഞ്ച് പരിശോധിക്കുന്നത്.

Tags
Back to top button