സംസ്ഥാനം (State)

ശബരിമല തീർത്ഥാടനത്തോടനുബന്ധിച്ച് പത്തനംതിട്ടയിലെ 3 സർക്കാർ ആശുപത്രികളിൽ ‘ശബരിമല വാർഡ്’

പത്തനംതിട്ട ജനറൽ ആശുപത്രി, റാന്നി താലൂക്ക് ആശുപത്രി എന്നിവടങ്ങളിൽ ശബരിമല വാർഡുകൾ പ്രവർത്തനം തുടങ്ങി.

പത്തനംതിട്ട: ശബരിമല മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തോടനുബന്ധിച്ച് കോഴഞ്ചേരി ജില്ലാ ആശുപത്രി, പത്തനംതിട്ട ജനറൽ ആശുപത്രി, റാന്നി താലൂക്ക് ആശുപത്രി എന്നിവടങ്ങളിൽ ശബരിമല വാർഡുകൾ പ്രവർത്തനം തുടങ്ങി. 24 മണിക്കൂറും ഈ ആശുപത്രികളിൽ ശബരിമല തീർത്ഥാടകർക്ക് പ്രത്യേക സേവനം ലഭിക്കും.

കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ ശബരിമല വാർഡിൽ അഞ്ചു ബെഡുകൾ നിലവിലുണ്ട്. മൂന്നു ബെഡുകൾ പുരുഷന്മാർക്കും രണ്ടു ബെഡുകൾ സ്ത്രീകള്ക്കുമായി തയാറാണ്. അടിയന്തരഘട്ടങ്ങളിൽ ഉപയോഗിക്കാൻ ഐ.സി.യുവിൽ നാലു ബെഡുകളും ഇവിടെ ലഭിക്കും.

പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ശബരിമല വാർഡിൽ 17 ബെഡുകളാണുള്ളത്. ഇതിൽ ഒൻപത് ബെഡുകൾ പുരുഷന്മാർക്കും എട്ടു ബെഡുകൾ സ്ത്രീകൾക്കുമായി ഒരുക്കിയിട്ടുണ്ട്. ഐ.സി.യുവിൽ നാലു ബെഡുകളുമുണ്ട്. പത്തനംതിട്ട ജനറൽ ആശുപത്രിയിൽ രണ്ടു കാർഡിയോളജിസ്റ്റും സജീവമാണ്.

റാന്നി താലൂക്ക് ആശുപത്രിയിൽ ശബരിമല വാർഡിൽ ഏഴു ബെഡുകളിൽ അഞ്ചെണ്ണം പുരുഷന്മാർക്കും രണ്ടെണ്ണം സ്ത്രീകൾക്കുമായി തയാറാണ്. അടിയന്തരഘട്ടങ്ങളിൽ ഉപയോഗിക്കാൻ ഐ.സി.യുവിൽ നാലു ബെഡുകളും ഇവിടെ ലഭിക്കും.

Tags
Back to top button