ശബരിമലയില്‍ എല്ലാ സ്ത്രീകള്‍ക്കും പ്രവേശിക്കാമെന്ന് സുപ്രീംകോടതിയുടെ ചരിത്രവിധി.

ശബരിമലയില്‍ എല്ലാ സ്ത്രീകള്‍ക്കും പ്രവേശിക്കാമെന്ന്

ന്യൂഡൽഹി: ശബരിമലയില്‍ എല്ലാ സ്ത്രീകള്‍ക്കും പ്രവേശിക്കാമെന്ന് സുപ്രീംകോടതിയുടെ ചരിത്രവിധി. പ്രായഭേദമില്ലാതെ സ്ത്രീകള്‍ക്ക് പ്രവേശിക്കാനാകും. സ്ത്രീകളോടുള്ള ഇരട്ടതാപ്പ് തരംതാഴ്ത്തുന്നതിന് തുല്യമെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു. അവരുടെ ശാരീരിക അവസ്ഥയുടെ പേരിൽ വിവേചനം പാടില്ലെന്നും വിധിയിൽ പറഞ്ഞു.

വെള്ളിയാഴ്ച രാവിലെ പത്തരയോടെയാണ് ശബരിമല സ്ത്രീപ്രവേശനം വിഷയത്തില്‍ സുപ്രീംകോടതിയിൽ വിധി പ്രസ്താവം തുടങ്ങിയത്. സ്ത്രീകളെ ദൈവമായി കണക്കാക്കിയ രാജ്യമാണ് ഇന്ത്യയെന്നും വിവേചനത്തെ അംഗീകരിക്കാനാവില്ലെന്നും നിരീക്ഷണം ഉണ്ടായി. വിശ്വാസത്തില്‍ തുല്യതയാണ് വേണ്ടതെന്നും ചീഫ് ജസ്റ്റിസിന്‍റെ നിരീക്ഷണം. ബെഞ്ചിൽ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയും ജസ്റ്റിസ് എഎം ഖാൻവിൽക്കറും ചന്ദ്രചൂഡനും നരിമാനും ഒറ്റവിധി പറഞ്ഞപ്പോള്‍ ജ.ഇന്ദു മൽഹോത്രയ്ക്ക് മാത്രമായിരുന്നു ഭിന്നാഭിപ്രായം.

Back to top button