ശബരിമല വിഷയത്തെ ചൊല്ലി ദേവസ്വം ബോർഡ് ഇന്ന് യോഗം ചേരും.

ശബരിമല വിഷയത്തെ ചൊല്ലി ദേവസ്വം

തിരുവനന്തപുരം: ശബരിമല വിഷയത്തെ ചൊല്ലിയുള്ള രാഷ്ട്രീയപ്പോര് മുറുകുന്നതിനിടെ അന്തിമ നിലപാട് കൈകൊള്ളാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് ഇന്ന് യോഗം ചേരും. സുപ്രീം കോടതി വിധിക്കെതിരെയുള്ള പുനഃപരിശോധന ഹർജി ഉൾപ്പടെയുള്ള കാര്യങ്ങൾ യോഗത്തിൽ ചർച്ച ചെയ്യും. വിധിയെ കുറിച്ച് അഭിഭാഷകരുടെ അഭിപ്രായം തേടിയിട്ടുണ്ട്. പാർട്ടിയുടെയോ സർക്കാറിന്‍റെയോ അഭിപ്രായം തേടില്ലെന്നാണ് ദേവസ്വംമന്ത്രി വ്യക്തമാക്കിയത്.

ഈമാസം 17 ന് മാസപൂജയ്ക്കായി ശബരിമല തുറക്കുന്നതിന് മുമ്പായി തന്നെ വിധി നടപ്പിലാക്കണമെന്ന തീരുമാനത്തിലാണ് സർക്കാർ. നിലവിൽ സുപ്രീംകോടതി വിധിക്കെതിരെ ഹിന്ദുസംഘടനകൾ പരസ്യമായി രംഗത്തെത്തിയ സാഹചര്യത്തിൽ ദേവസ്വം ബോർഡ് എന്ത് നിലപാട് കൈകൊള്ളുമെന്നത് നിർണായകമാണ്.

Back to top button