ഇന്ത്യൻ ഓൺലൈൻ വിൽപനശാലകളിൽ ഇപ്പോൾ നടക്കുന്ന സെയിലിൽ ആദ്യ മൂന്നു ദിവസം മാത്രം വിൽപന നടത്തിയത് ഏകദേശം 12746.25 കോടി രൂപ

വൺപ്ലെസും സാംസങും ആപ്പിളും മാത്രം മൂന്നു ദിവസത്തിനുള്ളിൽ 750 കോടിയുടെ വിൽപന നടത്തി

ഇന്ത്യൻ ഓൺലൈൻ വിൽപനശാലകളിൽ ഇപ്പോൾ നടക്കുന്ന സെയിലിൽ ആദ്യ മൂന്നു ദിവസം മാത്രം 1.8 ബില്ല്യൻ ഡോളറിന്റെ (ഏകദേശം 12746.25 കോടി രൂപ) വിൽപന നടത്തിയതായി റെഡ്സീയർ (RedSeer) റിപ്പോർട്ട് ചെയ്യുന്നു.

വൺപ്ലെസും സാംസങും ആപ്പിളും മാത്രം മൂന്നു ദിവസത്തിനുള്ളിൽ 750 കോടിയുടെ വിൽപന നടത്തിയെന്നും അവർ പറയുന്നു.

ഇന്ത്യൻ ഇകൊമേഴ്സ് സൈറ്റുകളുടെ വാർഷിക വിൽപന മേളയാണ് ഇപ്പോൾ നടക്കുന്നത്. ഫ്ലിപ്കാർട്ടും ആമസോണും മുതൽ സ്നാപ്ഡീൽ വരെ എല്ലാ സൈറ്റുകളും ആഘോഷത്തിൽ പങ്കാളികളാണ്.

ഫ്ലിപ്കാർട്ടിന് ഇത് ബിഗ് ബില്ല്യൻ ഡെയ്സ് ആണെങ്കിൽ ആമസോണിന് ഗ്രെയ്റ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിലും സ്നാപ്ഡീലിന് സ്നാപ്-ദീവാലിയുമാണ്. ഓഫറുകളുടെ പെരുമഴയാണ് വെബ്സൈറ്റുകളിലാകമാനം.

ആദ്യ മൂന്നു ദിവസം മാത്രം ഇ–റിട്ടെയിലർമാർ വമ്പൻ വിജയമാണ് നേടിയിരിക്കുന്നതെന്ന് റെഡ്സീയർ പറയുന്നു.

advt
Back to top button