സ്മാർട്ട്ഫോണുകളുടെ വില കുത്തനെ കുറച്ച് സാംസങ്.

സ്മാർട്ട്ഫോണുകളുടെ വില കുത്തനെ കുറച്ച് സാംസങ്

ഗാലക്സി S8, S8+ സ്മാർട്ട്ഫോണുകളുടെ വില കുത്തനെ കുറച്ച് സാംസങ്
അടുത്തിടെയായിരുന്നു ഗാലക്സി S9, ഗാലക്സി S9+, എന്നീ സ്മാർട്ട്ഫോണുകളെ സാംസങ് ഇന്ത്യയിലവതരിപ്പിച്ചത്. അതേതുടർന്ന് ഗാലക്സി S8, ഗാലക്സി S8+ സ്മാർട്ട്ഫോണുകളുടെ വില കുത്തനെ കുറച്ചിരിക്കുകയാണ്. കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റിലും സാംസങ്ങിന്‍റെ ഓഫ്‌ലൈന്‍ റീട്ടെയില്‍ ചാനലുകളിലും വിലക്കുറവ് ഏർപ്പെടുത്തിയിട്ടുണ്ട്.

പുതുക്കിയ വില അനുസരിച്ച് ഗാലക്സി S8ന്‍റെ 64ജിബി വേരിയന്‍റിന് 49,990 രൂപയാണ് വില. 57,900 രൂപ പ്രൈസ് ടാഗിലായിരുന്നു ഗാലക്സി S8 അവതരിച്ചത്. നിലവിൽ 7,910 രൂപ വിലക്കിഴിവാണ് സാംസങ് ഏർപ്പെടുത്തിയിരിക്കുന്നത്. അതേസമയം ഗാലക്സി S8+ 64ജിബി വേരിയന്‍റിന് 53,900 രൂപയാണ് വില. 11,000 രൂപ വിലക്കിഴിവാണ് ഗാലക്സി S8+ ന് ലഭ്യമാക്കിയിരിക്കുന്നത്. എന്നാൽ ഗ്യാലക്സി S8 ൽ 128 ജിബി മോഡൽ ലിസ്റ്റ് ചെയ്തിട്ടില്ല. ഗാലക്സി S8+ 128ജിബി വേരിയന്‍റിന് 64,900 രൂപയാണ് നിലവിലെ വില.

ഇതിനുപുറമെ പെടിഎം വഴി 10,000 രൂപയുടെ ക്യാഷ്ബാക്ക് ഓഫറും ലഭ്യമാക്കിയിട്ടുണ്ട്. സാംസങ്ങ് ഗാല്കസി എസ് 8ന് 5.8 ഇഞ്ച് ക്വാഡ് എച്ച്ഡി പ്ലസ് സൂപ്പര്‍ അമോലെഡ് കര്‍വ്വ്ഡ് ഡിസ്‌പ്ലേയാണ് ഉള്ളത്. എന്നാല്‍ ഗാലക്‌സി എസ്8 പ്ലസിന് 6.2 ഇഞ്ച് ഡിസ്‌പ്ലേയാണ്. എക്‌സിനോസ് SoC 2.35GHz ക്വാഡ് + 1.9GHz ക്വാഡ് പ്രോസസറാണ് ഈ രണ്ട് സ്മാർട്ട്ഫോണുകളിലും നൽകിയിരിക്കുന്നത്.

4ജിബി റാം 64ജിബി സ്‌റ്റോറേജ് ആണ് എസ് 8ന് ലഭ്യമാകുന്നത്. 128 ജിബി ഗാലക്‌സി എസ്8+ ന് 6ജിബി റാം ആണ്. ഗാലക്‌സി എസ് 8ന് 3000എംഎഎച്ച് ബാറ്ററിയും എസ്8 പ്ലസിന് 3500എംഎഎച്ച് ബാറ്ററിയുമാണ് നൽകിയിരിക്കുന്നത്.

Back to top button