ടി-20, ടെസ്റ്റ് ടീം നായകസ്ഥാനത്തു നിന്ന് സർഫറാസ് അഹ്മദ് പുറത്ത്.

മൂന്നു ഫോർമാറ്റുകളിൽ മൂന്നു ക്യാപ്റ്റന്മാർ എന്ന തീരുമാനം മുൻനിർത്തിയാണ് സർഫറാസിനെ നീക്കിയത്

പാകിസ്താന്റെ ടി-20, ടെസ്റ്റ് ടീം നായകസ്ഥാനത്തു നിന്ന് സർഫറാസ് അഹ്മദ് പുറത്ത്. മൂന്നു ഫോർമാറ്റുകളിൽ മൂന്നു ക്യാപ്റ്റന്മാർ എന്ന തീരുമാനം മുൻനിർത്തിയാണ് സർഫറാസിനെ നീക്കിയത്.

ടി-20യിൽ ബാബർ അസവും ടെസ്റ്റിൽ അസർ അലിയുമാണ് ഇനി പാകിസ്താനെ നയിക്കുക. അതേ സമയം, ഏകദിന ടീമിൻന്റെ ക്യാപ്റ്റൻ സ്ഥാനത്തു നിന്ന് സർഫറാസിനെ നീക്കിയതായി ക്രിക്കറ്റ് ബോർഡ് അറിയിച്ചിട്ടില്ല.

ഓസ്ട്രേലിയക്കെതിരായ പരമ്പരകൾക്കു മുന്നോടിയായാണ് സർഫറാസിന് നായകസ്ഥാനം നഷ്ടമായത്. നായകസ്ഥാനം നഷ്ടമായതിനോടൊപ്പം പരമ്പരക്കുള്ള ടീമിൽ നിന്നും സർഫറാസിനെ മാറ്റി.

Back to top button