എസ്.ബി.ഐ അടിസ്ഥാന വായ്പാ പലിശ നിരക്ക് കുറച്ചു

8.15 ശതമാനത്തിൽ നിന്നും 8.05 ശതമാനമായാണ് പലിശ കുറച്ചത്.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യാ അടിസ്ഥാന വായ്പാ പലിശ നിരക്ക് 0.1 ശതമാനം കുറച്ചു. 8.15 ശതമാനത്തിൽ നിന്നും 8.05 ശതമാനമായാണ് പലിശ കുറച്ചത്.

പുതിയ പലിശ നിരക്ക് നാളെ മുതൽ പ്രാബല്യത്തിൽ വരും. റിസർവ് ബാങ്ക് റീപോ നിരക്കിൽ കുറവ് വരുത്തിയതിനെ തുടർന്നാണ് എസ്.ബി.ഐയുടെ നടപടി.

പുതിയതായി ഭവന,വാഹന വായ്പകൾ എടുക്കുന്നവർക്ക് പലിശ കുറച്ചതിന്റെ നേട്ടം ലഭിക്കും. ഈ വർഷം ഇത് വരെ ആറ് തവണയാണ് എസ്.ബി.ഐ പലിശ കുറച്ചത്

Back to top button