വായുമലിനീകരണത്തെ തുടർന്ന് ഡൽഹിയിലെ സ്കൂളുകൾ ഈ മാസം 15 വരെ അടഞ്ഞുകിടക്കും

വായുമലിനീകരണ തോത് വീണ്ടും ഉയർന്നതിനെ തുടർന്നാണ് സ്കൂളുകൾ അടച്ചിടാൻ ഉത്തരവിട്ടത്.

വായുമലിനീകരണത്തെ തുടർന്ന് ഡൽഹിയിലെ സ്കൂളുകൾ ഈ മാസം 15 വരെ അടഞ്ഞുകിടക്കും. വായുമലിനീകരണ തോത് വീണ്ടും ഉയർന്നതിനെ തുടർന്നാണ് ഡൽഹി, നോയിഡ, ഗാസിയാബാദ് എന്നിവിടങ്ങളിലെ സ്കൂളുകൾ അടച്ചിടാൻ ഉത്തരവിട്ടത്.

ഡൽഹിയിൽ മലിനീകരണം കുറയ്ക്കുന്നതിന് വാഹനങ്ങളെ നിയന്ത്രിക്കുന്ന ഒറ്റ ഇരട്ട നമ്പർ പദ്ധതി നടപ്പിലാക്കിയിരുന്നു. വായു മലിനീകരണം രൂക്ഷമായ പശ്ചാത്തലത്തിൽ കാർബൺ പുറംന്തള്ളൽ കുറക്കുന്നത് ലക്ഷ്യമിട്ടാണ് സംസ്ഥാന സർക്കാർ ഗതാഗത നിയന്ത്രണം നടപ്പിലാക്കിയത്. മിക്സിംഗ് പ്ലാന്റുകളും ക്രഷറുകളും രണ്ടുദിവസത്തേയ്ക്കുകൂടി അടച്ചിടാനും നിർദേശം നൽകിയിട്ടുണ്ട്.

Tags
cg dpr advertisement cg dpr advertisement cg dpr advertisement
cg dpr advertisement cg dpr advertisement cg dpr advertisement
Back to top button