മുതിർന്ന മാധ്യമപ്രവർത്തകൻ കെ.ജെ.സിങ്ങിനെയും അമ്മയെയും കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി.

ചണ്ഡീഗഢ്: മുതിർന്ന മാധ്യമപ്രവർത്തകൻ കെ.ജെ.സിങ്ങിനെയും അമ്മയെയും കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി.

മൊഹാലിയിലുള്ള കെ.ജെ.സിങ്ങിന്‍റെ വീട്ടിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.

60 കാരനായ സിങ്ങിന്‍റെ കഴുത്ത് മുറിച്ച നിലയിലാണ് കണ്ടെത്തിയത്.

92 വയസുള്ള സിങ്ങിന്‍റെ അമ്മ ഗുരുചരൺ കൗറിനെ കഴുത്ത് ഞെരിച്ച് കൊന്ന നിലയിലുമാണ് കണ്ടെത്തിയത്. വീടിന് ശക്തമായ പോലീസ് കാവൽ ഏർപ്പെടുത്തി.

വീട്ടു ജോലിക്കാരിയാണ് ഇരുവരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്. തുടർന്ന് അവർ അയൽക്കാരെയും പോലീസിനെയും വിവരമറിയിച്ചു.

ഇരുവരുടെയും ശരീരത്തിലുള്ള സ്വർണ ആഭരണങ്ങൾ മോഷണം പോയിട്ടില്ല. എന്നാൽ സിങ്ങിന്‍റെ ഫോർഡ് ഐക്കൺ കാറും ലാപ്‌ടോപ്പും കാണാതായതായി പോലീസ് സംശയിക്കുന്നു.

ടൈംസ് ഒാഫ് ഇന്ത്യ, ദി ഇന്ത്യൻ എക്സ്പ്രസ്‌, ദി ട്രിബ്യൂണ്‍ എന്നിവയുടെ ചീഫ് എഡിറ്ററായി സിങ് പ്രവർത്തിച്ചിട്ടുണ്ട്.

Back to top button