സംസ്ഥാനം (State)

മതസ്​പർധ വളർത്തുന്ന പരാമർശം നടത്തിയിട്ടില്ലെന്ന് സെൻകുമാർ

തിരുവനന്തപുരം: മതസ്പർധ ഉണ്ടാക്കുന്ന രീതിയിലുള്ള പരാമർശം നടത്തിയെന്ന കേസിൽ മുൻ ഡി ജി പി ടി പി സെൻകുമാറിൻ്റെ മൊഴി രേഖപ്പെടുത്തി.

ക്രൈം ബ്രാഞ്ച് ആണ് മൊഴി രേഖപ്പെടുത്തിയത്. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വർഗീയത വളർത്തുന്ന രീതിയിലുള്ള പരാമർശം സെൻകുമാർ നടത്തിയെന്നാണ് കേസ്.

അതേസമയം, സ്ഥിതിവിവര കണക്കുകൾ ചൂണ്ടിക്കാട്ടുക മാത്രമാണ് താൻ ചെയ്തതെന്നും മതസ്പർധ വളർത്തുന്ന പരാമർശങ്ങൾ നടത്തിയിട്ടില്ലെന്നും സെൻകുമാർ മൊഴി നൽകി.

കേസിൽ സെൻകുമാറിന് കോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു.

 അഭിമുഖം റെക്കോർഡ് ചെയ്യാൻ അനുമതി നൽകിയിരുന്നില്ല. സൗഹൃദ സംഭാഷണം നടത്തുക മാത്രമാണ് ഉണ്ടായത്.
ഭീകരസംഘടനയെക്കുറിച്ച് തനിക്കുള്ള​ വ്യക്​തിപരമായ അഭിപ്രായം പ്രകടിപ്പിച്ചിരുന്നു. ഭീകരസംഘടനയ്ക്ക് കേരളത്തിൽ വേരുകൾ ഉണ്ടെന്നും ഇതിനെതിരെ പൊലീസ് നടപടി സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ലേഖകനോട് പറഞ്ഞിരുന്നതായും സെൻകുമാർ നേരത്തെ കോടതിയിൽ വ്യക്തമാക്കിയിരുന്നു.

മതസ്പർധ ഉണ്ടാക്കുന്ന പരാമർശം സെൻകുമാർ നടത്തിയെന്ന് ആരോപിച്ച് രാഷ്ട്രീയ പാർട്ടികൾ ഉൾപ്പെടെയുള്ളവ നൽകിയ പരാതിയിൽ ആയിരുന്നു ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഡി ജി പി ലോക്‌നാഥ് ബെഹ്‌റ ഉത്തരവിട്ടത്.

Tags
Back to top button