സംസ്ഥാനം (State)

വൈക്കത്ത് വളർത്തുനായയുടെ കടിയേറ്റ് ഏഴ് പേർക്ക് പരിക്ക്.

വെച്ചൂർ ഇടയാഴം പൂങ്കാവ് ക്ഷേത്രത്തിന് സമീപമാണ് സംഭവം. രാജീവ് ഗാന്ധി കോളനിയിലെ രാജു വളർത്തുന്ന നായയാണ് ഏഴ് പേരെ കടിച്ചത്.

വൈക്കത്ത് ഏഴ് പേർക്ക് വളർത്തുനായയുടെ കടിയേറ്റു. വെച്ചൂർ ഇടയാഴം പൂങ്കാവ് ക്ഷേത്രത്തിന് സമീപമാണ് സംഭവം. രാജീവ് ഗാന്ധി കോളനിയിലെ രാജു വളർത്തുന്ന നായയാണ് ഏഴ് പേരെ കടിച്ചത്.

ഇരുവരേയും കടിച്ച ശേഷം വീട്ടിൽ കട്ടിലിൽ കിടക്കുകയായിരുന്ന 80 കാരിയായ ശ്യാമളയുടെ മാതാവിനേയും നായ കടിച്ചു. തുടർന്ന് സമീപത്തെ വീട്ടിലെത്തിയ നായ എട്ടു വയസുകാരനേയും കടിച്ചു പരുക്കേൽപ്പിച്ചു. പരുക്കേറ്റവരെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

പ്രദേശത്തെ ആടുകളേയും പൂച്ചകളേയും കടിച്ചു മുറിവേൽപ്പിച്ച നായ നിരവധി കോഴികളേയും കൊന്നു. പ്രദേശത്ത് പരിഭാന്ത്രി പരത്തി പാഞ്ഞ നായയെ നാട്ടുകാർ പിടികൂടി ഇരുമ്പുകുട്ട കൊണ്ട് മൂടിയിട്ടിയിരിക്കുകയാണ്. പേവിഷബാധയുണ്ടെന്ന് സംശയിക്കുന്നതിനാൽ ജനപ്രതിനിധികളും ആരോഗ്യ വകുപ്പ് അധികൃതരും സ്ഥലത്തെത്തി.

Tags
Back to top button