എസ‍്‍എഫ‍്‍എെക്ക് പുതിയ നേതൃത്വം; സെക്രട്ടറിയായി കെ.എം.സചിൻദേവിനെയും പ്രസിഡൻറായി വി.എ.വിനീഷിനെയും തെരഞ്ഞെടുത്തു.

എസ‍്‍എഫ‍്‍എെക്ക് പുതിയ നേതൃത്വം

</p>കൊല്ലം: എസ‍്‍എഫ‍്‍എെ സംസ്ഥാന സമ്മേളനത്തിൽ സെക്രട്ടറിയായി കെ.എം.സചിൻദേവിനെയും പ്രസിഡൻറായി വി.എ.വിനീഷിനെയും തെരഞ്ഞെടുത്തു. കൊല്ലത്ത് നടന്ന സമ്മേളനത്തിൽ നിലവിലുള്ള സംസ്ഥാന സെക്രട്ടറി എം.വിജിൻ, പ്രസിഡൻറ് ജെയ്ക്ക് സി തോമസ് എന്നിവരാണ് സ്ഥാനമൊഴിഞ്ഞത്. <p>

നിയമ ബിരുദധാരിയായ സചിൻദേവ് എസ‍്‍എഫ‍്‍എെ കോഴിക്കോട് ജില്ലാ സെക്രട്ടറിയും സംസ്ഥാന കമ്മിറ്റി അംഗവുമായിരുന്നു. തിരുവനന്തപുരം ജില്ല സെക്രട്ടറിയായ വിനീഷ് തിരുവനന്തപുരം ലോ അക്കാദമി വിദ്യാർഥിയാണ്.

വൈസ് പ്രസിഡന്റുമാർ: എം.എസ്.ശരത് (ഇടുക്കി), ആദർശ് എം.സജി (കൊല്ലം), ശിൽപ്പ സുരേന്ദ്രൻ (എറണാകുളം), ടി.പി.രഹ്‌ന സബീന (മലപ്പുറം).

<p>ജോ. സെക്രട്ടറിമാർ: അൻവീർ (കണ്ണൂർ), ശരത് പ്രസാദ് (തൃശ്ശൂർ), അരുൺ (കോട്ടയം), എസ്.അഷിത (ആലപ്പുഴ).</>

Back to top button