ദേശീയം (National)

മഹാരാഷ്ട്രയിൽ ബി.ജെ.പി-എൻ.സി.പി സഖ്യം അധികാരത്തിലേറിയത് തന്റെ അറിവോടെയല്ലെന്ന് ശരത് പവാർ.

ഇന്ന് രാവിലെയാണ് അജിത് പവാറിന്റെ നീക്കത്തെക്കുറിച്ച് അറിഞ്ഞതെന്നും ശരത് പവാർ പറഞ്ഞു.

മഹാരാഷ്ട്രയിൽ ബി.ജെ.പി-എൻ.സി.പി സഖ്യം അധികാരത്തിലേറിയത് തന്റെ അറിവോടെയല്ലെന്ന് എൻ.സി.പി ദേശീയ അധ്യക്ഷൻ ശരത് പവാർ. ഇന്ന് രാവിലെയാണ് അജിത് പവാറിന്റെ നീക്കത്തെക്കുറിച്ച് അറിഞ്ഞതെന്നും ശരത് പവാർ പറഞ്ഞു. പവാർ ഇന്ന് ഉദ്ധവ് താക്കറെയെ കാണും. സഖ്യ നീക്കം ജനാധിപത്യത്തോടുള്ള ചതിയെന്നാണ് കോൺഗ്രസ് പ്രതികരണം. ഭീഷണിപ്പെടുത്തിയാണ് എൻ.സി.പിയെ കക്ഷി ചേർത്തതെന്ന് ശിവസേന.

ഇന്ന് രാവിലെയാണ് എൻ.സി.പിയുമായി ചേർന്ന് അപ്രതീക്ഷിത നീക്കത്തിലൂടെ ബി.ജെ.പി നേതാവ് ദേവേന്ദ്ര ഫഡ്നാവിസ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. ജനം പിന്തുണച്ചത് ബി.ജെ.പിയെയെന്ന് ഫഡ്നാവിസ് പ്രതികരിച്ചു. ശിവസേന ജനഹിതം അട്ടിമറിക്കാൻ ശ്രമിച്ചെന്നും ഫഡ്നാവിസ് പറഞ്ഞു.

Tags
Back to top button