ഷെറിന്‍ മാത്യു മരണം, വളര്‍ത്തച്ഛനെ പൊലീസ്​ അറസ്​റ്റ്​ ചെയ്​തു.

ടെക്സ​സ്​: ടെക്​സസില്‍ നിന്ന്​ കാണാതായ ഷെറിന്‍ മാത്യു മരിച്ച സംഭവത്തില്‍ വളര്‍ത്തച്ഛന്‍ വെസ്‍ലി മാത്യൂസിനെ പൊലീസ് അറസ്റ്റ് ചെയ്തു.

വീടിന്​ സമീപത്തുള്ള കലുങ്കില്‍ നിന്ന്​ കഴിഞ്ഞ ദിവസം ഷെറിന്‍ മാത്യുവിന്‍റെ മൃതദേഹം കണ്ടെത്തിയിരുന്നു.

തുടര്‍ന്ന്​ അഭിഭാഷകനോടൊപ്പം വളര്‍ത്തച്ഛന്‍ വെസ്​ലി മാത്യു പൊലീസില്‍ കീഴടങ്ങുകയായിരുന്നു.

ഷെറിന്‍റെ മൃതദേഹം പരി​ശോധന നടത്തുന്നതിനുള്ള നടപടികള്‍ ​അമേരിക്കന്‍​ പൊലീസ്​ ആരംഭിച്ചതായാണ്​ റിപ്പോര്‍ട്ട്​.

ഷെറി​​​ന്‍റെ വീടിന്​ ഒരു കിലോമീറ്റര്‍ മാറി റോഡിലെ കലുങ്കിനുള്ളില്‍ നിന്ന്​ ​അമേരിക്കന്‍ സമയം 11 മണിയോടെയാണ്​ മൃതദേഹം ​പൊലീസ്​ കണ്ടെത്തിയത്​.

ഇൗ മാസം ഏഴിനാണ്​ വടക്കന്‍ ടെക്​സണില്‍ നിന്ന്​ ഷെറിനെ കാണാതായത്​.

പാലു കുടിക്കാത്തതിന്​ ശിക്ഷയായി പുലര്‍ച്ചെ മൂന്നിനു വീടിനു പുറത്തിറക്കി നിര്‍ത്തിയ കുട്ടിയെ പിന്നീട്​ കാണാതായെന്നാണ്​ വളര്‍ത്തച്​ഛന്‍ എറണാകുളം സ്വദേശി വെസ്​ലി പൊലീസിനെ അറിയിച്ചിരുന്നത്.

advt
Back to top button