സംസ്ഥാനം (State)

ഷുഹൈബ് വധം: അന്വേഷണം സിബിഐ യ്ക്ക്

കണ്ണൂർ മട്ടന്നൂരിൽ യൂത്ത് കോൺഗ്രസ്സ് പ്രവർത്തകൻ എസ്.പി.ഷുഹൈബ് വധിക്കപ്പെട്ട കേസ്സിന്റെ അന്വേഷണം സിബിഐക്ക് വിട്ടുകൊണ്ട് ഹൈക്കോടതി ഉത്തരവായി.

–Reghunath R.

കൊച്ചി: കണ്ണൂർ മട്ടന്നൂരിൽ യൂത്ത് കോൺഗ്രസ്സ് പ്രവർത്തകൻ എസ്.പി.ഷുഹൈബ് വധിക്കപ്പെട്ട കേസ്സിന്റെ അന്വേഷണം സിബിഐക്ക് വിട്ടുകൊണ്ട് ഹൈക്കോടതി ഉത്തരവായി.

സംസ്ഥാന സർക്കാരിന്റെ എല്ലാ വാദങ്ങളും തള്ളിയാണ് ഹൈക്കോടതി ന ട പ ടി.അന്വേക്ഷണം സി.ബി.ഐയെ ഏല്പിക്കണമെന്നാവശ്യപ്പെട്ട് ഷൂഹൈബിന്റെ മാതാപിതാക്കളായ സി.പി. മുഹമ്മദ് എസ്.ബി.റസിയ എന്നിവർ നല്കിയ ഹർജി പരിഗണിച്ച കോടതി കേസ്സന്വേക്ഷണം നടത്തുന്ന പോലീസ്സിനെ അതിരു ക്ഷമായി വിമർശിച്ചു.

സി.ബി.ഐ തിരുവനന്തപുരം യൂണിറ്റിനാണ് അന്വേഷണ ചുമതല. കേസ്സുമായി ബന്ധപ്പെട്ട മുഴുവൻ രേഖകളും സിബിഐക്ക് കൈമാറണം.11 അംഗ അന്വേഷണ സംഘം സിബിഐയുടെ അന്വേഷണ ഉദ്യോഗസ്ഥരുമായി ആശയവിനിമയം നടത്തണമെന്നും ജസ്റ്റിസ് കമാൽ പാഷ നിർദ്ദേശിച്ചു.ഈ കേസുമായി ബന്ധപ്പെട്ട് ഇതുവരെ 11 പ്രതികളെയാണ് അറസ്റ്റ് ചെയ്തത്.

കൊലപാതകത്തി നുപയോഗിച്ച ആയുധങ്ങളും കണ്ടെടുത്തു തെളിവുകളും ശേഖരിച്ചു – കേ സന്വേഷണം കൃത്യമായി മുന്നോട്ടു പോകുകയാണ് തുടങ്ങിയ സർക്കാർ വാദങ്ങൾ കോടതി പൂർണ്ണമായും തള്ളി.കാരണം കഴിഞ്ഞ തവണ കേസ്സ് പരിഗണിച്ചപ്പോൾ പ്രധാന പ്രതികളെ അറസ്റ്റു ചെയ്തുതുവെന്നും ഇവരാണ് നേരിട്ട് കൃത്യത്തിൽ പങ്കെടുത്തതെന്നും സർക്കാർ കോടതിയിൽ വ്യക്തമാക്കിയിട്ടും ഇതുമായി ബന്ധപ്പെട്ട ആയുധങ്ങൾ കണ്ടെടുക്കാൻ കഴിഞ്ഞിരുന്നില്ല.

തുടർന്ന് മറ്റൊരു പ്രതിയെ അറസ്റ്റു ചെയ്യുകയും ഇയാളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ആംസ് ആക്ട് പ്രകാരം ആയുധങ്ങൾ കണ്ടെടുക്കുകയും ഇത് ഉപയോഗിച്ച് കൊല നടത്തിയതായി പ്രതികൾ സമ്മതിക്കുകയും ചെയ്ത സാഹചര്യം വലിയൊരു ഒളിച്ചുകളിയാണ് വ്യക്തമാക്കുന്നതെന്ന ഹർജിക്കാരുടെ വാദം കോടതി അതേപടി അംഗീകരിച്ചു.

നീതിപൂർവ്വവും നിക്ഷ്പക്ഷവുമായി അന്വേഷണം മുന്നോട്ട് പോകുകയില്ലെന്ന് കോടതി നിരീക്ഷിച്ചു.ഹർജി സിംഗിൾ ബെഞ്ചിനു പരിഗണിക്കാനാവില്ലെന്ന സർക്കാർ വാദവും കോടതി തള്ളി.വിധിന്യായത്തിനു ശേഷം കണ്ണൂരിലേതടക്കം സംസ്ഥാനത്ത് നടക്കുന്ന രാഷ്ട്രീയ കൊലപാതകങ്ങൾക്ക് ഈ വിധിയിലൂടെയെങ്കിലും ഒരു അന്തിമമുണ്ടാകുമെന്ന പ്രതീക്ഷ പ്രകടിപ്പിച്ചു കൊണ്ടാണ് ജസ്റ്റിസ് .കമാൽ പാഷ തന്റെ വിധി അവസാനിപ്പിച്ചത്‌.

Tags

Related Articles

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു