സ്പോട്സ് (Sports)

ശിഖര്‍ ധവാന്‍ സെഞ്ചുറി അടിച്ചു; ഇന്ത്യ മുന്നേറുന്നു.

ഗോള്‍: ശ്രീലങ്കയ്‍ക്ക് എതിരെയുള്ള ആദ്യ ടെസ്റ്റ് മത്സരത്തില്‍ ഇന്ത്യന്‍ ഓപ്പണര്‍ ശിഖര്‍ ധവാന് സെഞ്ചുറി.

ടെസ്റ്റിലെ ധവാന്‍റെ അഞ്ചാം സെഞ്ചുറിയാണിത്.

110 പന്തില്‍ നിന്നാണ് ഈ ഇടം കൈയ്യന്‍ ബാറ്റ്സ്‍മാന്‍ സെഞ്ചുറി തികച്ചത്.

ധവാന്‍റെ സെഞ്ചുറി മികവില്‍ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തില്‍ 184 റണ്‍സ് (38 ഓവര്‍) എടുത്തിട്ടുണ്ട്.

 12 റണ്‍സ് എടുത്ത അഭിനവ് മുകുന്ദിന്‍റെ വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടമായത്. രണ്ടാമനായിറങ്ങിയ ചേതേശ്വര്‍ പുജാര അര്‍ധ സെഞ്ചുറി തികച്ചു.
Tags
Back to top button