ഇന്ദ്രദേവന്റെ സിംഹാസനം തരാമെന്ന് പറഞ്ഞു വന്നാൽ പോലും ബി.ജെ.പിക്കൊപ്പം സഖ്യത്തിനില്ലെന്ന് ശിവസേനാ

ശിവസേനാ, എൻ.സി.പി, കോൺഗ്രസ് സഖ്യം അധികാരത്തിലെത്തുമ്പോൾ മുഖ്യമന്ത്രി പദവി ശിവസേനയ്ക്ക് തന്നെ ആയിരിക്കുമെന്ന് സഞ്ജയ് റാവത്ത് പറഞ്ഞു.

മുംബൈ : മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരണത്തിന് മണിക്കൂറുകൾ മാത്രം ശേഷിക്കേ ബി.ജെ.പിയ്ക്ക് എതിരെ കടുത്ത വിമർശനവുമായി ശിവസേന. ഇന്ദ്രദേവന്റെ സിംഹാസനം തരാമെന്ന് പറഞ്ഞു വന്നാൽ പോലും ബി.ജെ.പിയ്ക്ക് ഒപ്പം ഇനിയൊരു സഖ്യമില്ലെന്ന് ശിവസേനാ നേതാവ് സഞ്ജയ് റാവത്ത് പറഞ്ഞു.

ശിവസേനാ, എൻ.സി.പി, കോൺഗ്രസ് സഖ്യം അധികാരത്തിലെത്തുമ്പോൾ മുഖ്യമന്ത്രി പദവി ശിവസേനയ്ക്ക് തന്നെ ആയിരിക്കുമെന്നും റാവത്ത് പറഞ്ഞു.

ശിവസേനയുമായി മുഖ്യമന്ത്രി സ്ഥാനം പങ്കിടാൻ ബി.ജെ.പി അവസാന ഘട്ടത്തിൽ തയ്യാറായിരുന്നല്ലോ എന്ന ചോദ്യത്തിന് ‘ഓഫറുകൾ നൽകാനുള്ള സമയമൊക്കെ കഴിഞ്ഞു’ എന്നായിരുന്നു റാവത്തിന്റെ മറുപടി.

ശിവസേനാ മേധാവി ഉദ്ദഖ് താക്കറെ മുഖ്യമന്ത്രിയാകണമെന്ന് മഹാരാഷ്ട്രയിലെ ജനങ്ങൾ ആഗ്രഹിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ശിവസേനാ, എൻ.സി.പി, കോൺഗ്രസ് സഖ്യം ഇന്നുതന്നെ ഗവർണറെ കാണുമോ എന്ന് ചോദിച്ചപ്പോൾ രാഷ്ട്രപതി ഭരണം നടക്കുമ്പോൾ എന്തിനാണ് ഗവർണറെ കാണുന്നതെന്നായിരുന്നു റാവത്തിന്റെ മറുപടി.

Tags
cg dpr advertisement cg dpr advertisement cg dpr advertisement
cg dpr advertisement cg dpr advertisement cg dpr advertisement
Back to top button