ശോഭന ജോര്‍ജ് ഇടതുപക്ഷത്തേക്ക്, പ്രചാരണത്തിനിറങ്ങും.

ശോഭന ജോര്‍ജ് ഇടതുപക്ഷത്തേക്ക്

ചെങ്ങന്നൂര്‍: മുന്‍ എം എല്‍ എ ശോഭന ജോര്‍ജ് ഇടതുപക്ഷത്തേക്ക്. ചെങ്ങന്നൂരില്‍ ഇന്ന് നടക്കുന്ന എല്‍ഡിഎഫ് കണ്‍വെന്‍ഷനില്‍ പങ്കെടുക്കുമെന്നും ചെങ്ങന്നൂരിലെ സിപിഎം സ്ഥാനാര്‍ഥി സജി ചെറിയാന് വേണ്ടി പ്രചാരണത്തിനിറങ്ങുമെന്നും അവര്‍ അറിയിച്ചു.

മുഖ്യമന്ത്രി പിണറായി വിജയനാണ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുക. 1991 മുതല്‍ തുടര്‍ച്ചയായി മൂന്നുതവണ ചെങ്ങന്നൂരില്‍ നിന്ന് ശോഭന ജോര്‍ജ്ജ് വിജയിച്ചിട്ടുണ്ട്. 2006 ല്‍ ശോഭന ജോര്‍ജിന് പകരം കോണ്‍ഗ്രസ് ചെങ്ങന്നൂരില്‍ സീറ്റ് നല്‍കിയത് പി.സി വിഷ്ണുനാഥിനായിരുന്നു.

2016 ലെ തിരഞ്ഞെടുപ്പിലും സീറ്റ് കിട്ടാതെ വന്നതോടെ അവര്‍ വിമതയായി മത്സരിച്ചു. അതോടെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കപ്പെടുകയായിരുന്നു.

advt
Back to top button