ശുഭാംഗി കൊച്ചി നേവല്‍ ബേസില്‍നിന്നാണ്

ശുഭാംഗി കൊച്ചി നേവല്‍ ബേസില്‍നിന്നാണ്

തിരുവനന്തപുരം: ഇന്ത്യന്‍ നാവികസേനയുടെ ചരിത്രത്തിലാദ്യമായി ഇനി ഒരു വനിത നാവികസേനയുടെ വിമാനം പറത്തും. യു പി ബറേലി സ്വദേശി ശുഭാംഗി സ്വരൂപാണ് നാവികസേനയുടെ വിമാനം പറത്തുന്ന ആദ്യ വനിത. ബുധനാഴ്ച രാവിലെ ഏഴിമല നാവിക അക്കാദമിയില്‍ നടന്ന പാസിങ് ഔട്ട് പരേഡില്‍ പങ്കെടുത്ത് ശുഭാംഗി രാജ്യസേവനത്തിന്റെ പുതിയ പാതയിലേയ്ക്കു ചുവടുവെപ്പു നടത്തി

ശുഭാംഗി കൊച്ചി നേവല്‍ ബേസില്‍നിന്നാണ് ആദ്യഘട്ട പരിശീലനം നേടിയത്. പിന്നീട് ഡിണ്ടിഗലിലും ഏഴിമല നാവിക അക്കാദമിയിലുമായിട്ടായിരുന്നു പരിശീലനം. വിശാഖപട്ടണത്ത് ഇന്ത്യന്‍ നേവിയില്‍ കമാന്‍ഡര്‍ ആയ ഗ്യാന്‍ സ്വരൂപിന്റെയും അവിടെ നേവി സ്‌കൂളില്‍ അധ്യാപികയായ കല്പന സ്വരൂപിന്റെയും മകളാണ് ശുഭാംഗി.

സഹോദരന്‍ ശുഭം സ്വരൂപ് രണ്ടാം വര്‍ഷ ബി.എസ്സി. വിദ്യാര്‍ഥിയാണ്. ശുഭാംഗിയുടെ കുടുംബാംഗങ്ങളും കഴിഞ്ഞ ദിവസം ഏഴിമല നാവിക അക്കാദമിയില്‍ എത്തിയിരുന്നു.

1
Back to top button