ശുഹൈബ് വധം വിഷയത്തിൽ സിപിഎം സംസ്ഥാന സമ്മേളനത്തിൽ ഭിന്നിപ്പ്.

ശുഹൈബ് വധം

<p>തൃശൂർ: മട്ടന്നൂർ യൂത്ത് കോൺഗ്രസ് ശുഹൈബ് വധം വിഷയത്തിൽ സിപിഎം സംസ്ഥാന സമ്മേളനത്തിൽ ഭിന്നിപ്പ്. മുതിർന്ന നേതാക്കൾ കൊലപാതകത്തെ അപലപിച്ചു. പാർട്ടിയുടെ പ്രതിച്ഛായ മോശമായെന്നും നേതൃത്വം വിലയിരുത്തി. മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും വിഷയത്തിൽ കടുത്ത അതൃപ്തി രേഖപ്പെടുത്തി.</p>

കണ്ണൂർ ജില്ലാ നേതൃത്വം വിഷയത്തിൽ നടത്തിയ പ്രതികരണത്തെ പിണറായിയും കോടിയേരിയും എതിർത്തു. കൊലപാതകം പാർട്ടിക്കെതിരെയുള്ള ബിജെപിയുടെ പ്രചാരണത്തിന് ബലം പകരുന്നതാണെന്നും സംസ്ഥാന നേതൃത്വം വിലയിരുത്തി. പോലീസ് ഏകപക്ഷീയമായി പെരുമാറുന്നുവെന്ന് ജില്ലാ നേതൃത്വം വാദിച്ചു. സംഘടനാതലത്തിൽ ശുഹൈബ് വധത്തിൽ അന്വേഷണം നടക്കുന്നുണ്ടെന്ന പി.ജയരാജന്‍റെ നിലപാട് കോടിയേരി തള്ളി. പ്രതികളെ കണ്ടെത്തേണ്ട ചുമതല പാർട്ടിക്കില്ലെന്നായിരുന്നു കോടിയേരിയുടെ പ്രതികരണം.

<p>ശുഹൈബ് വധത്തിൽ പാർട്ടിയിലെ ഭിന്നിപ്പ് വ്യക്തമായി. വിഷയത്തിൽ പ്രതികരണമുണ്ടാകുമെന്ന് ദേശീയ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. ശുഹൈബ് കൊല്ലപ്പെട്ടത് പാർട്ടി നേതാക്കളുടെ അറിവോടെയാണെന്ന് പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്. ആകാശ് തില്ലങ്കേരി, റിജിൻ രാജ് എന്നിവർക്ക് പുറമെ ചില പാർട്ടി ഭാരവാഹികൾ കൂടി അറസ്റ്റിലായേക്കുമെന്ന് സൂചനയുണ്ട്. തൃശൂർ റീജണൽ തീയറ്ററിൽ മുതിർന്ന നേതാവ് വി.എസ് അച്യുതാനന്ദൻ പതാക ഉയർത്തിയതോടെയാണ് സംസ്ഥാന സമ്മേളനത്തിന് തുടക്കമായത്. തിരഞ്ഞെടുക്കപ്പെട്ട 475 പ്രതിനിധികളും 87 സംസ്ഥാന കമ്മിറ്റിയംഗങ്ങളും നാലു ക്ഷണിതാക്കളും ഉൾപ്പെടെ 566 പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്.</>

Back to top button