ശുഹൈബ് വധം: രണ്ട് സിപിഎം പ്രവര്‍ത്തകര്‍ കീഴടങ്ങി.

ശുഹൈബ് വധം

കണ്ണൂര്‍: മട്ടന്നൂര്‍ ബ്ലോക്ക് യൂത്ത് കോണ്‍ഗ്രസ് സെക്രട്ടറി ശുഹൈബിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ട് സിപിഎം പ്രവർത്തകര്‍ കീഴടങ്ങി. ആകാശ് തില്ലങ്കരി, റിജിൻ രാജ് എന്നിവരാണ് ഇന്ന് രാവിലെ കീഴടങ്ങിയത്. ആകാശ് നേരത്തെ പോലീസിന്‍റെ മുൻപിൽ നിന്ന് രക്ഷപെട്ട് ഓടിയിരുന്നു. പ്രാദേശിക സിപിഎം നേതാക്കളോടൊപ്പമാണ് ഇരുവരും പോലീസ് സ്റ്റേഷനിൽ എത്തി കീഴടങ്ങിയത്. ഇരുവരുടെയും അറസ്റ്റ് ഇന്ന് തന്നെയുണ്ടാകും. ഇന്നലെ ആറു പേരെ പോലീസ് ​കസ്റ്റ​ഡി​യി​ലെ​ടുത്തിരുന്നു. കസ്റ്റഡിയിലുള്ളവർ ആർഎസ്എസ് പ്രവർത്തകനെ കൊന്ന കേസിലും പ്രതികളാണ്.

പ്രതികളെ പിടികൂടുന്നതില്‍ പോലീസ് അനാസ്ഥ കാണിക്കുന്നുവെന്ന ആരോപണം സജീവമാകുന്നതിന് ഇടയിലാണ് പോലീസ് നടപടി. പേ​രാ​വൂ​ര്‍, ഇ​രി​ട്ടി മേ​ഖ​ല​ക​ളി​ല്‍ പോ​ലീ​സ് പ്ര​തി​ക​ള്‍​ക്കാ​യി തെ​ര​ച്ചി​ല്‍
ഊ​ര്‍​ജി​ത​പ്പെ​ടു​ത്തി​യി​രു​ന്നു. പ്രതികളുമായി ബന്ധമുള്ളവരെയാണ് ഇന്നലെ കസ്റ്റഡിയിലെടുത്തത്. കസ്റ്റഡിയില്‍ എടുത്തവരെ ചോ​ദ്യം ചെ​യ്ത​തി​ല്‍​നി​ന്ന് നി​ര്‍​ണാ​യ​ക വി​വ​ര​ങ്ങ​ള്‍ ല​ഭി​ച്ചെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്ച രാ​ത്രി​യാണ് ശുഹൈബ് (29) കൊല്ലപ്പെട്ടത്.

Back to top button