കുറ്റകൃത്യം (Crime)

പോക്സോ കേസിലെ പ്രതിയെ പിടികൂടുന്നതിനിടെ തിരുവനന്തപുരം ഫോർട്ട് എസ്.ഐക്ക് കുത്തേറ്റു.

കരിമഠം സ്വദേശി കുഞ്ഞുമോൻ നിയാസാണ് കുത്തിയത്. തുടർന്ന് പ്രതി ഓടി രക്ഷപെട്ടു.

പോക്സോ കേസിലെ പ്രതിയെ പിടികൂടുന്നതിനിടെ തിരുവനന്തപുരം ഫോർട്ട് എസ്ഐ ക്ക് കുത്തേറ്റു. എസ്.ഐ വിമലിനാണ് കുത്തേറ്റത്. കരിമഠം സ്വദേശി കുഞ്ഞുമോൻ നിയാസാണ് കുത്തിയത്. തുടർന്ന് പ്രതി ഓടി രക്ഷപെട്ടു. സംഘത്തിലുണ്ടായിരുന്ന രണ്ടു പേരെ പോലീസ് കസ്റ്റഡിയിലെടുത്തു.

പതിനഞ്ച് വയസ്സുള്ള പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച പ്രതിയെ പിടികൂടാൻ കരിമഠത്തെത്തിയപ്പോഴായിരുന്നു സംഭവം. പോലീസിനെ കണ്ട പ്രതിയായ കുഞ്ഞുമോൻ നിയാസ് അടുത്തുള്ള ഭക്ഷണശാലയിൽ ഓടിക്കയറി. തുടർന്ന് ചില്ല് ഗ്ലാസ് പൊട്ടിച്ച് ഫോർട്ട് എസ്.ഐ വിമലിനെ ആക്രമിക്കുകയായിരുന്നു. എസ്.ഐ വിമലിന്റെ കയ്യിൽ പ്രതി ഗ്ലാസുപയോഗിച്ച് കുത്തി പരിക്കേൽപ്പിച്ചു. ഓടി രക്ഷപെടുന്നതിനിടെ പ്രതി എസ്.ഐയുടെ തലയിലും മർദ്ദിച്ചു. പരിക്കേറ്റ എസ്.ഐ വിമൽ ഫോർട്ട് ആശുപത്രിയിൽ ചികിത്സയിലാണ്.

പ്രതിയോടൊപ്പമുണ്ടായിരുന്ന രണ്ട് പേരെ പോലീസ്കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മുഖ്യ പ്രതി കുഞ്ഞുമോൻ നിയാസിനായി തിരച്ചിൽ ഊർജിതമാക്കി. പ്രതികൾക്ക് ക്രിമിനൽ പശ്ചാത്തലമുണ്ടെന്ന് പോലീസ് അറിയിച്ചു.

Tags
Back to top button