ആരോഗ്യം (Health)

ബ്ലഡ് ക്യാൻസർ തിരിച്ചറിയുവാനുള്ള പ്രധാന ലക്ഷണങ്ങൾ

ബ്ലഡ് ക്യാൻസർ പലപ്പോഴും ആദ്യം തിരിച്ചറിയാൻ സാധിക്കില്ലെങ്കിലും പലപ്പോഴും ശരീരംതന്നെ ചില ലക്ഷണങ്ങൾ കാണിക്കാറുണ്ട്.

ക്യാൻസർ വിഭാഗങ്ങളിൽ സാധാരണമായി കണ്ടു വരുന്ന ഒന്നാണ് ബ്ലഡ് ക്യാൻസർ. രക്തോൽപാദനം കുറയുന്നതാണ് ബ്ലഡ് ക്യാൻസർ അഥവാ ലുക്കീമിയ. ബ്ലഡ് ക്യാൻസർ പലപ്പോഴും ആദ്യം തിരിച്ചറിയാൻ സാധിക്കില്ലെങ്കിലും പലപ്പോഴും ശരീരംതന്നെ ചില ലക്ഷണങ്ങൾ കാണിക്കാറുണ്ട്.
ലുക്കീമിയ ഉള്ളവരിൽ രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് ക്രമാതീതമായി കുറഞ്ഞിരിക്കും. ഇത് വിളർച്ചയ്ക്കും ക്ഷീണത്തിനും കാരണമാകും. എപ്പോഴും തളർച്ചയും തലകറക്കവും അനുഭവപ്പെടുന്നുണ്ടെങ്കിൽ ഡോക്ടറെ കണ്ടു പരിശോധനകൾ നടത്തണം. ലുക്കീമിയ പിടിപെടുന്നവരിൽ രക്തത്തിലെ പ്ലേറ്റ്ലെറ്റിന്റെ അളവ് ക്രമാതീതമായി കുറയും. ഇങ്ങനെ സംഭവിക്കുമ്പോൾ രക്തക്കുഴലുകൾ പൊട്ടി രക്തസ്രാവം ഉണ്ടാകും. ഇത് ത്വക്കിൽക്കൂടി രക്തം വരാനും ചർമത്തിൽ ചുവന്നപാടുകൾ ഉണ്ടാകാനും കാരണമാകും.

പ്രധാനപ്പെട്ട ലക്ഷണങ്ങൾ

ഒന്ന്.
ലുക്കീമിയ ഉള്ളവരിൽ രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് ക്രമാതീതമായി കുറഞ്ഞിരിക്കും. ഇത് വിളർച്ചയ്ക്കും ക്ഷീണത്തിനും കാരണമാകും. എപ്പോഴും തളർച്ചയും തലകറക്കവും അനുഭവപ്പെടുന്നുണ്ടെങ്കിൽ ഡോക്ടറെ കണ്ടു പരിശോധനകൾ നടത്തണം.

രണ്ട്.
ലുക്കീമിയ പിടിപെടുന്നവരിൽ രക്തത്തിലെ പ്ലേറ്റ്ലെറ്റിന്റെ അളവ് ക്രമാതീതമായി കുറയും. ഇങ്ങനെ സംഭവിക്കുമ്പോൾ രക്തക്കുഴലുകൾ പൊട്ടി രക്തസ്രാവം ഉണ്ടാകും. ഇത് ത്വക്കിൽക്കൂടി രക്തം വരാനും ചർമത്തിൽ ചുവന്നപാടുകൾ ഉണ്ടാകാനും കാരണമാകും.

മൂന്ന്.
ഇടയ്ക്കിടെ വരുന്ന പനിയാണ് രക്താർബുദത്തിന്റെ മറ്റൊരു ലക്ഷണം. രോഗം കോശങ്ങളുടെ പ്രതിരോധശേഷി നശിപ്പിക്കുന്നതാണ് ഇതിന്റെ കാരണം. കാരണമില്ലാതെ രാത്രിയിൽ വിയർക്കുക, ഭാരം പെട്ടെന്ന് കുറയുക, മൂക്ക്, വായ, മലദ്വാരം, മൂത്രദ്വാരം എന്നിവിടങ്ങളിൽ നിന്നുള്ള അസ്വഭാവിക ബ്ലീഡിങ് എന്നിവയും സൂക്ഷിക്കണം.

നാല്.
ഓഫീസിൽ നിന്ന് വീട്ടിലെത്തി കഴിഞ്ഞാൽ ക്ഷീണം ഉണ്ടാകുന്നത് സ്വഭാവികമാണ്. ക്ഷീണത്തെ പലരും നിസാരമായാണ് കാണാറുള്ളത്. ഹീമോഗ്ലോബിന്റെ കുറവുള്ളവരിലും ക്ഷീണം കൂടുതലായി കണ്ട് വരുന്നത്. എന്നാൽ ഹീമോഗ്ലോബിന്റെ കുറവുകൊണ്ട് മാത്രമല്ല ക്ഷീണം ഉണ്ടാകുന്നത്, അത് ബ്ലഡ് ക്യാൻസറിന്റെ പ്രധാനപ്പെട്ട ലക്ഷണങ്ങളിലൊന്നുമാണ്.

Tags
Back to top button