ചർച്ച് ആക്ട് ബിൽ സംസ്ഥാന സർക്കാർ അടിയന്തരമായി നടപ്പിലാക്കണമെന്ന് സിസ്റ്റർ ലൂസി കളപ്പുര.

ബിൽ നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് ഓൾ കേരള ചർച്ച് ആക്ട് ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ സംഘടിപ്പിപ്പിച്ച സെക്രട്ടറിയേറ്റ് മാർച്ചും ധർണയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ലൂസി കളപ്പുര.

ചർച്ച് ആക്ട് ബിൽ സംസ്ഥാന സർക്കാർ അടിയന്തരമായി നടപ്പിലാക്കണമെന്ന് സിസ്റ്റർ ലൂസി കളപ്പുര. ബിൽ നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് ഓൾ കേരള ചർച്ച് ആക്ട് ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ സംഘടിപ്പിപ്പിച്ച സെക്രട്ടറിയേറ്റ് മാർച്ചും ധർണയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ലൂസി കളപ്പുര. ബിൽ നടപ്പിലാക്കാൻ ഇടപെടൽ ആവശ്യപ്പെട്ട് പ്രതിനിധി സംഘം ഗവർണർക്ക് നിവേദനവും നൽകി.

ചർച്ച് ആക്റ്റ് ക്രൂസേഡ് എന്ന പേരിലാണ് ഓൾ കേരള ചർച്ച് ആക്ട് ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ ആയിരക്കണക്കിന് വിശ്വാസികൾ സെക്രട്ടേറിയറ്റ് പടിക്കൽ സംഗമിച്ചത്.
ചർച്ച് ആക്റ്റ് എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന കേരള ക്രിസ്ത്യൻ ചർച്ച് പ്രോപ്പർട്ടീസ് ആൻഡ് ഇൻസ്റ്റിറ്റിയൂഷൻസ് ട്രസ്റ്റ് ബിൽ നിയമമാക്കാൻ സർക്കാർ ഇനിയും മടിക്കരുതെന്ന് വിശ്വാസികൾ ആവശ്യപ്പെട്ടു.

2009-ൽ ജസ്റ്റിസ് വി.ആർ കൃഷ്ണയ്യർ കൊണ്ടുവന്ന ബിൽ നടപ്പാക്കുകയോ, അല്ലെങ്കിൽ ജസ്റ്റിസ് കെ.ടി തോമസ് കൊണ്ടുവന്ന ബിൽ പരിഷ്കരിച്ച് നടപ്പാക്കുകയോ വേണമെന്നാണ് ചർച്ച് ആക്ട് ആക്ഷൻ കൗണ്സിലിന്റെ ആവശ്യം.

ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ നീതിനിഷേധ സമരവുമായി മുന്നോട്ടുപോകാനാണ് ആക്ഷൻ കൗണ്സിലിന്റെ തീരുമാനം. ബിൽ നടപ്പാക്കണമെന്നാവശ്യപ്പെട്ട് ആറംഗ പ്രതിനിധി സംഘം ഗവർണർക്ക് നിവേദനവും നൽകി.

Tags
cg dpr advertisement cg dpr advertisement cg dpr advertisement
cg dpr advertisement cg dpr advertisement cg dpr advertisement
Back to top button