സംസ്ഥാനം (State)

കത്തോലിക്കാ സഭയ്ക്കെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച് സിസ്റ്റർ ലൂസി കളപ്പുര.

തന്നെ പുറത്താക്കിയ നടപടി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് വത്തിക്കാന് നൽകിയ അപേക്ഷയിലാണ് സഭയ്ക്കെതിരെയുള്ള വിമർശനം.

കത്തോലിക്കാ സഭയ്ക്കെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച് സിസ്റ്റർ ലൂസി കളപ്പുര. ഭൂമി കുംഭകോണങ്ങളിലും ബലാത്സംഗ കേസുകളിലും സഭാ അധികാരികൾ പ്രതികളാകുന്നത് കേരളത്തിൽ സഭയുടെ പ്രതിശ്ചായക്ക് കടുത്ത ആഘാതം ഏൽപ്പിക്കുന്നുവെന്നും സിസ്റ്റർ ലൂസി കളപ്പുര വത്തിക്കാനെ അറിയിച്ചു.

തന്നെ പുറത്താക്കിയ നടപടി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് സിസ്റ്റർ ലൂസി വത്തിക്കാന് നൽകിയ അപേക്ഷയിലാണ് സഭയ്ക്കെതിരെയുള്ള വിമർശനം. സഭാ ചട്ടങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിച്ചുവെന്നാരോപിച്ച് ഫ്രാൻസിസ്കൻ ക്ലാരീസ് കോൺഗ്രിഗേഷൻ മഠത്തിൽ നിന്ന് പുറത്താക്കിയതിനെതിരെ സിസ്റ്റർ ലൂസി നൽകിയ അപേക്ഷ നേരത്തെ വത്തിക്കാൻ തള്ളിയിരുന്നു. ഇതേതുടർന്നാണ് തന്റെ ഭാഗം കൂടി കേൾക്കണമെന്ന് ആവശ്യപ്പെട്ട് ഒരിക്കൽ കൂടി സിസ്റ്റർ ലൂസി വത്തിക്കാന് അപേക്ഷ നൽകിയത്.

വത്തിക്കാനിലെ ഉന്നത സഭാ അധികൃതർക്കാണ് ഇത്തവണ കത്ത് അയച്ചിരിക്കുന്നത്. തനിക്കെതിരെ എഫ്.സി.സി അധികൃതർ ഉന്നയിച്ച ആരോപണങ്ങൾക്ക് മറുപടി നൽകുന്നതോടൊപ്പം കേരളത്തിൽ കത്തോലിക്കാ സഭാ അംഗങ്ങൾ ഉൾപ്പെട്ട കേസുകളും അക്കമിട്ട് നിരത്തിയാണ് സിസ്റ്റർ അപ്പീൽ അയച്ചിരിക്കുന്നത്.

Tags
Back to top button