തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലുണ്ടായ സംഘർഷത്തിൽ അറുപത് പേർക്കെതിരെ കേസ്.

കെ.എസ്.യു, എസ്.എഫ്.ഐ പ്രവർത്തകർക്കെതിരെ കൺറോൺമെൻറ് പൊലീസാണ് കേസെടുത്തത്.

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലുണ്ടായ സംഘർഷത്തിൽ അറുപത് പേർക്കെതിരെ കേസ്. കെ.എസ്.യു, എസ്.എഫ്.ഐ പ്രവർത്തകർക്കെതിരെ കൺറോൺമെൻറ് പൊലീസാണ് കേസെടുത്തത്. പൊലീസുകാരെ ആക്രമിച്ചതിനും റോഡ് ഉപരോധിച്ചതിനുമാണ് കേസെടുത്തിരിക്കുന്നത്. കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ.എം അഭിജിത്തിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ 30 പേർക്കെതിരെ കേസെടുത്തു.

ഇന്നലെ വൈകിട്ടാണ് യൂണിവേഴ്സിറ്റി കോളേജിൽ കെ.എസ്.യു, എസ്.എഫ്.ഐ പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടിയത്. യൂണിവേഴ്സിറ്റി കോളേജിൽ കെ.എസ്.യു പ്രവർത്തകന് മർദനമേറ്റ സംഭവത്തിൽ പ്രതിഷേധിച്ച കെ.എസ്.യു പ്രവർത്തകർക്ക് നേരെ എസ്.എഫ്.ഐ പ്രവർത്തകർ കല്ലെറിയുകയായിരുന്നുവെന്നാണ് ആരോപണം. അഭിജിത്തിന്റെ തലയ്ക്കാണ് പരുക്കേറ്റത്. തനിക്ക് നേരെ നടന്നത് ക്രൂരമർദനമാണെന്ന് അഭിജിത്ത് പറഞ്ഞിരുന്നു. മർദിച്ചവർക്കെതിരെ നടപടി ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പ്രതിഷേധിച്ചിരുന്നു.

Tags
cg dpr advertisement cg dpr advertisement cg dpr advertisement
cg dpr advertisement cg dpr advertisement cg dpr advertisement
Back to top button