ഓസ്‍ട്രേലിയൻ നായകൻ സ്റ്റീവ് സ‍്‍മിത്ത് രാജി വെച്ചു

ഓസ്‍ട്രേലിയൻ നായകൻ സ്റ്റീവ് സ‍്‍മിത്ത് രാജി വെച്ചു

മെൽബൺ: ഓസീസ് ക്യാപ്റ്റൻ സ്റ്റീവ് സ‍്‍മിത്തും വൈസ് ക്യാപ്റ്റൻ ഡേവിഡ് വാ‍ർണറും സ്ഥാനങ്ങൾ രാജി വെച്ചു. ദക്ഷിണാഫ്രിക്കക്കെതിരായ ക്രിക്കറ്റ് ടെസ്റ്റിൽ പന്തിൽ കൃത്രിമം കാണിച്ചതുമായി ബന്ധപ്പെട്ട വിവാദങ്ങളെ തുട‍ർന്നാണ് രാജി. സ്മിത്ത് രാജി വെക്കണമെന്ന് ഓസ്ട്രേലിയൻ സ‍ർക്കാർ ആവശ്യപ്പെട്ടിരുന്നു. നിലവിൽ നടക്കുന്ന ടെസ്റ്റിൽ നിന്ന് ഇരുവരും മാറി നിൽക്കും.

സംഭവവുമായി ബന്ധപ്പെട്ട് ഉടൻ അന്വേഷണം നടത്താൻ ക്രിക്കറ്റ് ഓസ്ട്രേലിയ തീരുമാനിച്ചു. വിക്കറ്റ് കീപ്പ‍ർ ബാറ്റ്സ്മാൻ ടിം പെയ‍്‍ൻ ആയിരിക്കും ടീമിൻെറ പുതിയ താൽക്കാലിക നായകൻ. ച‍ർച്ചയ്ക്ക് ശേഷം സ്മിത്തും വാ‍ർണറും സ്ഥാനങ്ങൾ രാജി വെക്കാൻ തീരുമാനിക്കുകയായിരുന്നുവെന്ന് ക്രിക്കറ്റ് ഓസ്ട്രേലിയ അധികൃത‍ർ അറിയിച്ചു.

ദക്ഷിണാഫ്രിക്കക്കെതിരായ കേപ് ടൗൺ ടെസ്റ്റിൽ ഓസീസ് താരം കാമറൂൺ ബാൻക്രോഫ്റ്റ് ആണ് പന്തിൽ കൃത്രിമം കാണിച്ചത്. എന്നാൽ ടീമിലെ പ്രധാന താരങ്ങൾ അറിഞ്ഞ് കൊണ്ടാണ് ഇത് ചെയ്തതെന്ന് സ്മിത്ത് സമ്മതിച്ചിരുന്നു.

advt
Back to top button