സംസ്ഥാനം (State)

ബി.ജെ.പി-യെ കടന്നാക്രമിച്ച് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ

ബി.ജെ.പിക്കുള്ളിൽ കൂട്ടായ്മയില്ല, മറിച്ച് വിഭാഗീയതയാണ് നടക്കുന്നതെന്ന് വെള്ളാപ്പള്ളി നടേശൻ

ബി.ജെ.പിയെ കടന്നാക്രമിച്ച് എസ്.എൻ.ഡി.പി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. കേരളത്തിലെ ബി.ജെ.പി പരാജയമാണെന്നും ബി.ജെ.പിക്കുള്ളിൽ കൂട്ടായ്മയില്ല, മറിച്ച് വിഭാഗീയതയാണ് നടക്കുന്നതെന്നും വെള്ളാപ്പള്ളി കുറ്റപ്പെടുത്തി.

സംസ്ഥാനത്തെ എൻ.ഡി.എ മുന്നണിയിൽ ബി.ജെ.പിയും ബി.ഡി.ജെ.എസും തമ്മിലുള്ള തർക്കം രൂക്ഷമായി നിൽക്കുന്നതിനിടെയാണ് ബി.ജെ.പി നേതൃത്വത്തെ കുന്നാക്രമിച്ച് വെള്ളാപ്പള്ളി നടേശൻ രംഗത്തെത്തിയിരിക്കുന്നത്.

പാലാ ഉപതെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് പിന്തുണ അറിയിച്ച വെള്ളാപ്പള്ളി നടേശൻ പിണറായി സർക്കാരിനുള്ള അംഗീകാരമാണ് വിജയമെന്നും പറഞ്ഞു. തെരഞ്ഞെടുപ്പ് സർക്കാരിന്റെ വിലയിരുത്തലാകുമെന്നാണ് വോട്ടെടുപ്പിന് മുമ്പ് പ്രതിപക്ഷവും മാധ്യമങ്ങളും പറഞ്ഞിരുന്നത്. ഇപ്പോൾ സർക്കാരിന്റെ പ്രവർത്തനം നല്ലതാണെന്ന് പറയാൻ അവർ തയ്യാറാകണമെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.

അരൂരിൽ ആര് ജയിക്കും എന്ന് പറയാൻ സമയമായില്ലെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.

കോന്നിയിലെ സ്ഥാനാർത്ഥി, ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല, സുകുമാരൻ നായർ സംഘത്തിന്റേതാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.

Tags
Back to top button