സംസ്ഥാനം (State)

ശബരിമല വിഷയത്തിൽ എസ്.എൻ.ഡി.പി യോഗം ഭക്തർക്കൊപ്പമാണെന്ന് വെള്ളാപ്പള്ളി നടേശൻ

യുവതീ പ്രവേശന വിലക്ക് ആചാരമല്ല, കീഴ് വഴക്കമാണെന്നും വെള്ളാപ്പള്ളി.

ശബരിമല വിഷയത്തിൽ SNDP യോഗം ഭക്തർക്കൊപ്പമാണെന്ന് യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ഈ വിഷയത്തിൽ അന്തിമ വിധി വരാതെ അഭിപ്രായം പറയുന്നത് ശരിയല്ല. ശബരിമല വിഷയത്തിൽ നിയമനിർമ്മാണം നിയമ നിർമ്മാണം നടത്തണമോയെന്ന കാര്യം പഠിച്ച ശേഷമേ അഭിപ്രായം പറയാൻ കഴിയുകയുള്ളൂവെന്നും അദ്ദേഹം കൊച്ചിയിൽ പറഞ്ഞു.

ആചാരങ്ങൾ നടക്കണം, അനാചാരങ്ങൾ ഉപേക്ഷിക്കണം. എന്നാൽ ലംഘിക്കേണ്ട ആചാരങ്ങൾ ഉണ്ട്. കേരളം പല കാലങ്ങളിൽ അതുപോലുള്ളവ ലംഘിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. യുവതീ പ്രവേശന വിലക്ക് ആചാരമല്ല, കീഴ് വഴക്കമാണെന്നും വെള്ളാപ്പള്ളി ചൂണ്ടിക്കാട്ടി.

നവോത്ഥാന മൂല്യ സംരക്ഷണവും ശബരിമല വിഷയവും രണ്ടാണ്. നവോത്ഥാന മൂല്യ സംരക്ഷണത്തിന് ഇപ്പോഴും പ്രസക്തിയുണ്ട്. KPMS ഈ വിഷയത്തിൽ എടുത്ത നിലപാട് അവരുടേത് മാത്രമാണ്. പുന്നല ശ്രീകുമാറിന് അദ്ദേഹത്തിന്റെ അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം ഉണ്ട്. അത് തെറ്റാണെന്ന് താൻ പറയില്ല. ഒന്നിക്കാവുന്ന ഇടങ്ങളിൽ ഒന്നിക്കാൻ കഴിയുമെന്നും വെള്ളാപ്പള്ളി പറഞ്ഞു.

Tags
Back to top button