സംസ്ഥാനം (State)

ബെംഗലൂരു സോളാർ കേസിൽ നിന്നാണ് ഉമ്മൻ ചാണ്ടി കുറ്റവിമുക്തൻ.

ബെംഗലൂരു: സോളാർ കേസിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി കുറ്റവിമുക്തൻ. പ്രതിപ്പട്ടികയിൽ നിന്ന് ഉമ്മൻ ചാണ്ടിയെ ഒഴിവാക്കി.

ബെംഗലൂരു സോളാർ കേസിൽ നിന്നാണ് ഉമ്മൻ ചാണ്ടി കുറ്റവിമുക്തനായത്.

പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ടുള്ള ഉമ്മൻ ചാണ്ടിയുടെ ഹർജി കോടതി പരിഗണിച്ചു.

ബെംഗലൂരു സിറ്റി സിവിൽ കോടതിയാണ് പ്രതിപ്പട്ടികയിൽ നിന്ന് ഉമ്മൻ ചാണ്ടിയെ ഒഴിവാക്കി വിധി പുറപ്പെടുവിച്ചത്.

ബെംഗലൂരുവിലെ വ്യവസായി എം കെ കുരുവിള നൽകിയ ഹർജിയിൽ അഞ്ചാം പ്രതി ആയിരുന്നു ഉമ്മൻ ചാണ്ടി.

സോളാർ പ്ലാൻ്റിനായി 1.35 കോടി രൂപ വാങ്ങി വഞ്ചിച്ചു എന്നായിരുന്നു കേസ്. ഈ കേസിൽ നിന്ന് തന്നെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ആയിരുന്നു ഉമ്മൻ ചാണ്ടി കോടതിയിൽ ഹർജി നൽകിയത്.

 ഉമ്മൻചാണ്ടിയുടെ ബന്ധു ഉൾപ്പെടെയുളളവർ സോളാർ പദ്ധതിയുമായി ബന്ധപ്പെട്ട് ഒന്നരക്കോടിയോളം രൂപ തട്ടിയെന്നായിരുന്നു കേസ്. നാനൂറ് കോടിയുടെ സോളാർ പദ്ധതിയുടെ പേരിലായിരുന്നു ഇത്. നേരത്തെ ഈ കേസിലെ വിധി ഉമ്മൻ ചാണ്ടി ഉൾപ്പെടെയുള്ളവർ പിഴയടയ്ക്കണം എന്നായിരുന്നു.

എന്നാൽ തൻ്റെ ഭാഗം കേൾക്കാതെ ആയിരുന്നു വിധിയെന്നും വീണ്ടും വാദം കേൾക്കണമെന്നും ആവശ്യപ്പെട്ട് ഉമ്മൻ ചാണ്ടി കോടതിയെ സമീപിക്കുകയായിരുന്നു. ഇത് കോടതി അംഗീകരിക്കുകയായിരുന്നു.

Tags

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു