റിലേഷന്ഷിപ് (Relationships)

ഇത്തരം ശീലങ്ങള്‍ ഉള്ളവരാണെങ്കില്‍ ഉറപ്പിച്ചോളൂ… അവള്‍ നിങ്ങളെ വിട്ടുപോയിരിക്കും !

ശരിയായ രീതിയിലുള്ള ജീവിതക്രമം പാലിക്കാതിരിക്കുന്നതിലൂടെ പല ആരോഗ്യപ്രശ്‌നങ്ങളെയും വിളിച്ച് വരുത്തുകയാണ് നമ്മള്‍ ചെയ്യുന്നത്.
നാം അറിയാതെ തന്നെ നമ്മുടെ ചില ജീവിതക്രമങ്ങള്‍ ലൈംഗികശേഷിയേയും പ്രതികൂലമായി ബാധിക്കാന്‍ സാധ്യതയുണ്ട്. എന്തെല്ലാമാണ് അത്തരം കാര്യങ്ങളെന്ന് നോക്കാം.
സ്ഥിരമായി വ്യായാമം ചെയ്യുന്ന ഒരു വ്യക്തിക്ക് ശരീരക്ഷമത കൂടുതലായിരിക്കും. ഇത്തരക്കാര്‍ക്ക് നല്ലരീതിയില്‍ ലൈംഗികബന്ധത്തിലേര്‍പ്പെടാന്‍ സാധിക്കുകയും ചെയ്യും.
എന്നാല്‍ ജീവിതത്തില്‍ അലസത കാട്ടുകയും വ്യായാമങ്ങള്‍ ചെയ്യാതിരിക്കുകയും ചെയ്യുന്നവര്‍ക്ക് ലൈംഗികശേഷി വളരെ കുറവായിരിക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്.
സ്ഥിരമായി പുകവലിക്കുന്നവരുടെ ലൈംഗികശേഷി പതിന്മടങ്ങ് കുറയുമെന്നു പറയുന്നു.
അതുപോലെ ആരോഗ്യമുള്ള പല്ലുകളും ലൈംഗികശേഷിയും തമ്മിലും ബന്ധമുണ്ടെന്ന് വിദഗ്ദര്‍ അഭിപ്രായപ്പെടുന്നു.
ശുചിത്വമില്ലാത്ത പല്ലുകളാണെങ്കില്‍ വായയില്‍ കൂടുതല്‍ ബാക്ടീരിയകളുണ്ടാകുമെന്നും ഇവ ശരീരത്തിലൂടെ സഞ്ചരിക്കുകയും രക്തക്കുഴലുകളില്‍ പ്രവേശിക്കുക വഴി ലൈംഗികശേഷിയെ ബാധിക്കുമെന്നും പറയപ്പെടുന്നു.
ആവശ്യമായ ഉറക്കം ലഭിക്കാതെ വരുന്ന വേളയില്‍ ശരീരത്തിലെ ടെസ്റ്റിസ്റ്റിറോണിന്റെ അളവ് കുറയുകയും അതുമൂലം ക്ഷീണം അനുഭവപ്പെടുകയും ചെയ്യും.
ശരീരത്തിലെ പേശികളെയും അസ്ഥി സാന്ദ്രതയും ടെസ്റ്റിസ്റ്റിറോണിന്റെ കുറവ് ബാധിക്കുന്നതിനാല്‍ അത് നിങ്ങളുടെ ലൈംഗികശേഷിയെ പ്രതികൂലമായി ബാധിക്കുകയും ചെയ്യും.
ശരിയായ രീതിയില്‍ ലൈംഗികബന്ധത്തിലേര്‍പ്പെടാതിരിക്കുന്നതും ലൈംഗികശേഷിയെ ദോഷകരമായി ബാധിക്കാന്‍ ഇടയുണ്ട്. ആഴ്ചയില്‍ മൂന്ന് തവണ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതാണ് ശരിയായ രീതിയെന്നും വിദഗ്ദര്‍ അഭിപ്രായപ്പെടുന്നു. അതുപോലെ അമിതമായി കൊഴുപ്പടങ്ങിയ ഭക്ഷണം കഴിക്കുന്നതും നിങ്ങളുടെ ലൈംഗികശേഷിയെ പ്രതികൂലമായി ബാധിക്കും.
Tags

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

This site uses Akismet to reduce spam. Learn how your comment data is processed.