മുടിയുടെ കറുപ്പഴകിനും സംരക്ഷണത്തിനും ചില പൊടികൈകൾ

മുടിയുടെ കറുപ്പഴക് സംരക്ഷിക്കാനും പരിപാലനത്തിനും വീട്ടിലിരുന്ന ചെയ്യാവുന്ന ചില സൂത്രങ്ങൾ

നല്ല കറുത്ത മുടിയിഴകൾ ആഗ്രഹിക്കാത്തവരായി ആരെങ്കിലും ഉണ്ടാകുമോ. യവ്വനം വരെ നല്ല കറുത്ത മുടി ഉണ്ടാകും. മധ്യവയസ്സ് ആകുന്നതോടെ വെളുപ്പ് മുടിയെ കീഴടക്കാൻ തുടങ്ങും. അഴുക്കും താരനും അകറ്റി നിർത്തേണ്ടതും മുടിയുടെ പരിപാലനത്തിൽ പ്രധാനപ്പെട്ടതാണ്.

മുടിയുടെ കറുപ്പഴക് സംരക്ഷിക്കാനും പരിപാലനത്തിനും വീട്ടിലിരുന്ന ചെയ്യാവുന്ന ചില സൂത്രങ്ങൾ ഇതാ.

ചിരട്ട കനലിൽ മൈലാഞ്ചി ഇഴ വിതറി കരിഞ്ഞ ഇലയും ചിരട്ടക്കരിയും നന്നായി പൊടിച്ചത് ചേർത്ത് എണ്ണ കാച്ചിയെടുക്കാം. ഇത് പതിവായി തലയിൽ തേച്ചു കുളിക്കുന്നത് മുടിയുടെ കറുപ്പുനിറം വർധിക്കാൻ സഹായിക്കും.

കുളിക്കുന്നതിനു മുമ്പായി കടുക്കയും മൈലാഞ്ചിയും അരച്ച് മുടിയിൽ പുരട്ടുക. മുടിയുടെ കരുത്ത് കൂട്ടാനും കറുപ്പ് നിറമേകാനും ഇതു നല്ലതാണ്.

കഞ്ഞിവെള്ളം ഉപയോഗിച്ച് തല കഴുകുന്നത് അഴുക്കും താരനും അകറ്റാൻ സഹായിക്കും.

advt
Back to top button