ആരോഗ്യം (Health)

വ്യായാമം ചെയ്യാതെ വയർ കുറയ്ക്കാൻ ചില മാർഗങ്ങൾ.

കുടവയറുമായി നടക്കാൻ ബുദ്ധിമുട്ടുള്ളവർക്ക് വയറിലെ കൊഴുപ്പു കുറയ്ക്കാൻ ചില മാർഗങ്ങൾ

പതിവായി വെള്ളം കുടിക്കുക
വെള്ളം കുടിക്കുക വഴി ഭക്ഷണം കുറച്ചേ കഴിക്കുകയുള്ളൂ. ശരീരഭാരവും കുറയും. ഭക്ഷണം കഴിക്കുന്നതിന് മുൻപ് വെള്ളം കുടിക്കുന്നതാണ് നല്ലത്. ഭക്ഷണത്തിന് അരമണിക്കൂർ മുൻപ് അര ലീറ്റർ വെള്ളം കുടിക്കുന്നത് വിശപ്പ് കുറയ്ക്കുകയും കുറച്ചു കാലറി മാത്രം കഴിക്കുകയും ചെയ്യൂ ഉള്ളൂ എന്നാണ് പഠനങ്ങൾ പറയുന്നത്.

നാരങ്ങാവെള്ളം കുടിക്കുക
വൈറ്റമിൻ സി, പെക്റ്റിൻ ഫൈബർ, സിട്രിക് ആസിഡ് ഇവയെല്ലാം അടങ്ങിയ നാരങ്ങ കൊഴുപ്പിനെ കത്തിച്ചു കളയൽ വേഗത്തിലാക്കുകയും അങ്ങനെ ശരീരഭാരം കുറയുകയും ചെയ്യും.

ചൂടുവെള്ളം കുടിക്കുക
രാവിലെ ഒരു ഗ്ലാസ്സ് ചൂടുവെള്ളം കുടിക്കുന്നത് ഭാരം കുറയാൻ സഹായിക്കും. ചൂടുവെള്ളം കുടിച്ച ശേഷം ശരീരതാപനിലയും ഉപാപചയ നിരക്കും കൂടുകയും കൂടുതൽ കാലറി കത്തിച്ചു കളയാൻ ഇത് സഹായിക്കുകയും ചെയ്യും.

വെളുത്തുള്ളി കഴിക്കുക
കുഞ്ഞു വെളുത്തുള്ളി അതിശയങ്ങൾ കാട്ടും. ഉപാപചയനിരക്കു വർധിപ്പിക്കും. വിശപ്പ് അധികം തോന്നില്ല. ഇത് അമിതമായി ഭക്ഷണം കഴിക്കുന്നതിനെ തടയും.

മധുര പാനീയങ്ങൾ ഒഴിവാക്കുക
മധുരപാനീയങ്ങൾ, കൃത്രിമ നിറങ്ങൾ ചേർത്ത പാനീയങ്ങൾ, കോളകൾ ഇവയൊക്കെ ഒഴിവാക്കാം. പകരം ആരോഗ്യപാനീയങ്ങൾ, വെള്ളം, ഗ്രീൻ ടീ ഇവയെല്ലാം കുടിക്കാം.

Tags
Back to top button