പാർലമെന്റ് ചർച്ചകളിൽ കൃത്യമായി പങ്കെടുക്കണമെന്ന് കോൺഗ്രസ് എം.പിമാർക്ക് സോണിയ ഗാന്ധിയുടെ താക്കീത്.

ലോക്സഭാ എം.പിമാരുടേയും രാജ്യസഭാ എം.പിമാരുടേയും സംയുക്ത യോഗത്തിലാണ് സോണിയ ഗാന്ധിയുടെ നിർദേശം.

പാർലമെന്റ് ചർച്ചകളിൽ കൃത്യമായി പങ്കെടുക്കണമെന്ന് കോൺഗ്രസ് എം.പിമാർക്ക് സോണിയ ഗാന്ധിയുടെ താക്കീത്. ലോക്സഭാ എം.പിമാരുടേയും രാജ്യസഭാ എം.പിമാരുടേയും സംയുക്ത യോഗത്തിലാണ് സോണിയ ഗാന്ധിയുടെ നിർദേശം.

സാമ്പത്തിക സ്ഥിതിയെക്കുറിച്ച് രാജ്യസഭയിൽ നടന്ന ചർച്ചകളിൽ പങ്കാളിത്തം ഉണ്ടായില്ലെന്നും യോഗത്തിൽ വിമർശനം ഉയർന്നു. കേന്ദ്രസർക്കാരിനെതിരായ വേദികൾ ഒന്നും നഷ്ടപ്പെടുത്തരുതെന്നും സോണിയ എം.പിമാർക്ക് നിർദേശം നൽകി.

പാർലമെന്റിൽ നടക്കുന്ന നിർണായക ചർച്ചകളിൽ പ്രതിപക്ഷം കാര്യക്ഷമമായി ഇടപെടുന്നില്ലെന്ന് വിമർശനം ഉയർന്നിരുന്നു. സർക്കാരിന് എളുപ്പത്തിൽ ബില്ലുകൾ പാസാക്കി എടുക്കാൻ ഇതുവഴി കഴിഞ്ഞിരുന്നു. രാഹുൽ ഗാന്ധി ഉൾപ്പടെ പല കോൺഗ്രസ് എം.പിമാർ ഈ സമ്മേളന കാലത്തും സഭയിൽ എത്തിയിരുന്നില്ല.

Tags
cg dpr advertisement cg dpr advertisement cg dpr advertisement
cg dpr advertisement cg dpr advertisement cg dpr advertisement
Back to top button