ബി.ജെ.പിയിൽ ചേരുമെന്ന അഭ്യൂഹങ്ങളോട് പ്രതികരിച്ച് സൗരവ് ഗാംഗുലി

ബി.സി.സി.ഐ പ്രസിഡന്റ് സ്ഥാനത്തേക്ക് നാമനിർദേശപത്രിക സമർപ്പിക്കും മുൻപ് അമിത് ഷായുമായി ഗാംഗുലി കൂടിക്കാഴ്ച നടത്തിയതാണ് അഭ്യൂഹങ്ങൾ സൃഷ്ടിച്ചത്

കൊൽക്കത്ത: ബിജെപിയിൽ ചേരുമെന്ന അഭ്യൂഹങ്ങളോട് പ്രതികരിച്ച് ബി.സി.സി.ഐയുടെ നിയുക്ത പ്രസിഡന്റ് സൗരവ് ഗാംഗുലി.

മുൻപ് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയെ കണ്ടപ്പോഴും രാഷ്ട്രീയ ചോദ്യങ്ങളുണ്ടായിരുന്നു. ബി.ജെ.പിയെ പിന്തുണയ്ക്കുമെന്ന ഉപാധിയിൽ അല്ല ബി.സി.സി.ഐ പ്രസിഡന്റ് പദവിയിലെത്തിയത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി ക്രിക്കറ്റ് ചർച്ച ചെയ്തില്ലെന്നും’ കൊൽക്കത്തയിൽ ഗാംഗുലി പറഞ്ഞു.

ബി.സി.സി.ഐ പ്രസിഡന്റ് സ്ഥാനത്തേക്ക് നാമനിർദേശപത്രിക സമർപ്പിക്കും മുൻപ് അമിത് ഷായുമായി ഗാംഗുലി കൂടിക്കാഴ്ച നടത്തിയതാണ് അഭ്യൂഹങ്ങൾ സൃഷ്ടിച്ചത്. അമിത് ഷായുടെ ഇടപെടലോടെയാണ് ഗാംഗുലി അധ്യക്ഷ പദവിയിലെത്തിയത് എന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ബി.സി.സി.ഐ പ്രസിഡന്റ് സ്ഥാനത്ത് 10 മാസം മാത്രം തുടരാനാവുന്ന ഗാംഗുലി 2021 നിയമസഭ തെരഞ്ഞെടുപ്പിൽ പശ്ചിമ ബംഗാളിൽ നിന്ന് മത്സരിക്കുമെന്നായിരുന്നു അഭ്യൂഹങ്ങൾ.

ബി.സി.സി.ഐ പ്രസിഡന്റായി സൗരവ് ഗാംഗുലിയെ നിയമിക്കുന്നതിൽ താൻ ഇടപെട്ടുവെന്ന പ്രചാരണം തെറ്റാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ‘ബി.സി.സി.ഐ പ്രസിഡന്റിനെ കണ്ടെത്താൻ തനിക്ക് യാതൊരു അധികാരവുമില്ല. ബി.സി.സി.ഐയ്ക്ക് ഇക്കാര്യത്തിൽ വ്യക്തമായ നടപടിക്രമങ്ങളുണ്ട്. ഗാംഗുലിയെ ബി.ജെ.പിയിലേക്ക് ഇതുവരെ ക്ഷണിച്ചിട്ടില്ല. ഗാംഗുലി ബി.ജെ.പിയിൽ ചേർന്നാൽ സന്തോഷമേയുള്ളൂ’ എന്നുമായിരുന്നു അമിത് ഷായുടെ വാക്കുകൾ.

ബി.സി.സി.ഐ പ്രസിഡന്റായി മുൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലി ഈമാസം 23ന് ചുമതലയേൽക്കും. മുംബൈയിൽ നടക്കുന്ന ബി.സി.സി.ഐയുടെ വാർഷിക പൊതുയോഗത്തിലാണ് ഗാംഗുലി അടക്കമുള്ള പുതിയ ഭാരവാഹികൾ ചുമതല ഏൽക്കുക

Tags
cg dpr advertisement cg dpr advertisement cg dpr advertisement
cg dpr advertisement cg dpr advertisement cg dpr advertisement
Back to top button