എസ്.പി.ജി സംരക്ഷണം പ്രധാനമന്ത്രിക്ക് മാത്രമായി ചുരുക്കാൻ നിർദേശിക്കുന്ന എസ്.പി.ജി ഭേദഗതി ബിൽ ഇന്ന് ലോക്സഭയിൽ

ആഭ്യന്തര മന്ത്രി അമിത്ഷായാണ് ബിൽ അവതരിപ്പിക്കുന്നത്

എസ്.പി.ജി സംരക്ഷണം പ്രധാനമന്ത്രിക്ക് മാത്രമായി ചുരുക്കാൻ നിർദേശിക്കുന്ന എസ്.പി.ജി ഭേദഗതി ബിൽ ഇന്ന് ലോക്സഭയിൽ സർക്കാർ അവതരിപ്പിക്കും. ഗാന്ധി കുടുംബത്തിന്റെ എസ്.പി.ജി സുരക്ഷ പിൻവലിച്ച സാഹചര്യം ഉയർത്തി ബില്ലിനെതിരെ അതിശക്തമായി പ്രതിഷേധിക്കാനാണ് കോൺഗ്രസിന്റെ തീരുമാനം. ആഭ്യന്തര മന്ത്രി അമിത്ഷായാണ് ബിൽ അവതരിപ്പിക്കുന്നത്. രാജ്യത്തെ സാമ്പത്തിക സ്ഥിതി രാജ്യസഭ ഹ്രസ്വ ചർച്ചയിലൂടെ ഇന്ന് അവലോകനം ചെയ്യുന്നുണ്ട്.

ഇലക്ട്രോണിക് സിഗരറ്റുകളുടെ നിർമാണവും വിൽപ്പനയും രാജ്യത്ത് നിരോധിക്കുന്ന ബില്ലും ഇന്ന് ലോക്സഭയുടെ പരിഗണനയ്ക്കെത്തും. മൂന്ന് കേന്ദ്രഭരണ പ്രദേശങ്ങളുടെ സംയോജനം നിർദേശിക്കുന്ന ബിൽ ഇന്ന് ലോകസഭയിൽ നിയമനിർമാണ അജണ്ടകളിൽ ഇടംപിടിച്ചിട്ടുണ്ട്. ചിട്ടി ഫണ്ട് ഭേദഗതി ബിൽ മാത്രമാണ് രാജ്യസഭയുടെ ഇന്നത്തെ നിയമനിർമാണ അജണ്ട.

Tags
cg dpr advertisement cg dpr advertisement cg dpr advertisement
cg dpr advertisement cg dpr advertisement cg dpr advertisement
Back to top button