ശ്രീജിവിൻ്റെ മരണം സി ബി ഐ അന്വേഷിക്കും.

ശ്രീജിവിൻ്റെ മരണം

തിരുവനന്തപുരം: പൊലീസ് കസ്റ്റഡിയിൽ ശ്രീജിവ് മരിച്ച സംഭവം സി ബി ഐ അന്വേഷിക്കും.

സി ബി ഐ തിരുവനന്തപുരം യൂണിറ്റ് ആണ് അന്വേഷിക്കുക. ഇതു സംബന്ധിച്ച വിജ്ഞാപനം ഇറങ്ങി. ബുധനാഴ്ച കേസ് രജിസ്റ്റർ ചെയ്തേക്കുമെന്നാണ് റിപ്പോർട്ടുകൾ.

ശ്രീജിവിൻ്റെ മരണം സി ബി ഐ അന്വേഷിക്കാൻ കഴിഞ്ഞ വെള്ളിയാഴ്ച തീരുമാനമായിരുന്നു.

ഇക്കാര്യം സഹോദരൻ്റെ മരണത്തിൽ സി ബി ഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റ് പടിക്കൽ സമരം നടത്തുന്ന ശ്രീജിത്തിനെ അറിയിക്കുകയും ചെയ്തിരുന്നു.

മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം വി ജയരാജൻ, പി ടി എ റഹീം എംഎൽഎ, മുൻ എംഎൽഎ വി ശിവൻകുട്ടി എന്നിവർ ശ്രീജിത്ത് സമരം നടത്തുന്ന സ്ഥലത്ത് എത്തിയാണ് ഇക്കാര്യം അറിയിച്ചത്.

എന്നാൽ, ഇക്കാര്യത്തിൽ വ്യക്തമായ അറിയിപ്പ് ലഭിച്ച ശേഷമേ സമരം അവസാനിപ്പിക്കൂ എന്ന് ആയിരുന്നു ശ്രീജിത്തിൻ്റെ നിലപാട്.

2014 മേയ് 21നായിരുന്നു ശ്രീജിവിന്‍റെ മരണം. മോഷണക്കുറ്റം ആരോപിച്ച് ആയിരുന്നു ശ്രീജിവിനെ പൊലീസ് അന്ന് കസ്റ്റഡിയിൽ എടുത്തത്.

advt
Back to top button