ഗ്ലാമർ (Glamour)വിനോദം (Entertainment)

ശ്രീദേവിയുടെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കാന്‍ അനുമതി.

ശ്രീദേവിയുടെ മൃതദേഹം ബന്ധുക്കള്‍ക്ക്

മുംബൈ:കഴിഞ്ഞദിവസം അന്തരിച്ച നടി ശ്രീദേവിയുടെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കാന്‍ ദുബായ് പബ്ലിക് പ്രോസിക്യൂഷന്‍ അനുമതി നല്‍കി.

എംബാം നടപടികള്‍ പൂര്‍ത്തിയാക്കി ഇന്ന് രാത്രിയോടെ മൃതദേഹം മുംബൈയില്‍ എത്തിക്കുമെന്നാണ് സൂചന

ശ്രീദേവിയുടെ മരണത്തില്‍ വിശദമായ അന്വേഷണം നടത്തിയ ശേഷമാണ് മൃതദേഹം വിട്ടുനല്‍കാന്‍ പബ്ലിക് പ്രോസിക്യൂഷന്‍ തീരുമാനിച്ചത്.

മരണത്തില്‍ ദുരൂഹതയില്ലെന്നും മുങ്ങിമരണം തന്നെയാണെന്നും പ്രോസിക്യൂഷന്‍ കണ്ടെത്തി.

അതേസമയം, സംഭവത്തില്‍ പരാതി ലഭിച്ചാല്‍ വീണ്ടും അന്വേഷിക്കുമെന്നും പബ്ലിക് പ്രോസിക്യൂഷന്‍ അറിയിച്ചു.

ശ്രീദേവിയുടെ മരണവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് ബോണി കപൂറിനെ മൂന്ന് തവണ ദുബായ് പൊലീസ് ചോദ്യം ചെയ്തിരുന്നു.

ശ്രീദേവിയുടെ തലയില്‍ ആഴത്തില്‍ മുറിവുള്ളതായി കണ്ടെത്തിയതിനെത്തുടര്‍ന്നായിരുന്നു ഈ ചോദ്യംചെയ്യല്‍.

ബാത്ത് ടാബ്ബില്‍ വീണ് ശ്വാസകോശത്തില്‍ വെള്ളം കയറിയാണ് മരണമെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്.

Tags
advt

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

This site uses Akismet to reduce spam. Learn how your comment data is processed.