സോക്സിലെ രൂക്ഷ ഗന്ധം അകറ്റാന്‍ ചില വഴികള്‍ ഉണ്ട്.

മഴക്കാലത്ത് സോക്സും ഷൂവും നനഞ്ഞാൽ ദു‍ർഗന്ധം രൂക്ഷമായിരിക്കും. സോക്സിലെ രൂക്ഷ ഗന്ധം അകറ്റാന്‍ ചില വഴികള്‍ ഉണ്ട്.

രാത്രി ഷൂവിന്റെ ഉള്ളില്‍ 3-4 ടീ സ്പൂണ്‍ ബേക്കിംഗ് സോഡ ഇട്ടുവെക്കുക. ഷൂവിന് വേണ്ടി ഉപയോഗിക്കുന്ന പെര്‍ഫ്യൂം ഉപയോഗിക്കുന്നതും നല്ലതാണ്.

എട്ടു ലിറ്റര്‍ വെള്ളത്തില്‍ രണ്ടു കപ്പ് വിനാഗിരി ലയിപ്പിക്കുക.

ഇതിലേക്ക് ഷൂ ഇട്ട് ഒരു മണിക്കൂര്‍ കുതിര്‍ത്തുവെച്ചശേഷം പേപ്പറോ ടവലോ ഉപയോഗിച്ച്‌ നന്നായി തുടച്ചശേഷം ഉണങ്ങാന്‍ വെയ്ക്കണം.

ടീബാഗുകള്‍ നന്നായി കഴുകിയശേഷം ഉണക്കുക. ഇത് ഷൂവിന്റെ കീഴ്ഭാഗത്തേക്ക് രാത്രി മുഴുവന്‍ വച്ചാല്‍ ദുര്‍ഗന്ധം അകറ്റാം.

നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്ന പ്രദേശത്ത് ഏകദേശം എട്ട് മണിക്കൂര്‍ വെച്ചാലും ദുര്‍ഗന്ധം അകലും.

advt
Back to top button