ബിസിനസ് (Business)

നീണ്ട അവധിക്ക് ശേഷം വിപണി ആരംഭിച്ചപ്പോൾ ,1019 ഓഹരികള്‍ നഷ്ടം നേരിട്ടു.

നീണ്ട അവധിക്ക് ശേഷം വിപണി ആരംഭിച്ചപ്പോൾ ,1019 ഓഹരികള്‍ നഷ്ടം നേരിട്ടു.

മുംബൈ:നീണ്ട അവധിക്ക് ശേഷം വിപണി ആരംഭിച്ചപ്പോൾ സൂചികകളിൽ തളര്‍ച്ച അനുഭവപ്പെട്ടു. ഓഹരിവിപണിയിൽ നഷ്ടത്തോടെയാണ് വിപണി ആരംഭിച്ചത്. സൂചികകളിൽ കനത്ത നഷ്ടനീണ്ട അവധിക്ക് ശേഷം വിപണി ആരംഭിച്ചപ്പോൾമാണ് നേരിട്ടത്.

സെന്‍സെക്‌സ് 271 പോയിൻ്റ് നഷ്ടത്തില്‍ 38875ലെത്തിയപ്പോൾ നിഫ്റ്റി 88 പോയിൻ്റ് താഴ്ന്ന് 11666ലുമെത്തിയാണ് വ്യാപാരം പുരോഗമിക്കുന്നത്. ബിഎസ്ഇയിലെ 481 കമ്പനികളുടെ ഓഹരികള്‍ക്ക് മാത്രമേ നേട്ടം കൊയ്യാൻ സാധിച്ചുള്ളൂ. 1019 ഓഹരികള്‍ നഷ്ടം നേരിട്ടു.

ഊര്‍ജം, ഇന്‍ഫ്ര, ഫാര്‍മ, ഓട്ടോ, ബാങ്ക്, ലോഹം തുടങ്ങിയ സെക്ടറുകളിലെ ഓഹരികള്‍ നഷ്ടം നേരിട്ടപ്പോൾ ഐടി ഓഹരികള്‍ നേട്ടം കൊയ്തു. ടിസിഎസ്, വിപ്രോ, ടെക് മഹീന്ദ്ര, പവര്‍ഗ്രിഡ്, എച്ച്‌സിഎല്‍ ടെക്, ഇന്‍ഫോസിസ് തുടങ്ങിയ ഓഹരികളാണ് നേട്ടം കൈവരിച്ച കമ്പനികൾ.

Tags
Back to top button