നെടുമ്പാശേരിയില്‍ രണ്ടരക്കോടിയുടെ രത്നങ്ങൾ പിടികൂടി.

കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയ യാത്രക്കാരിയുടെ കയ്യിൽ നിന്ന് രത്നങ്ങൾ പിടികൂടി.

രണ്ടരക്കോടിയുടെ അടുത്ത് വില വരുന്ന രത്നങ്ങളാണ് വിമാനത്താവളത്തിലെ സിഐഎസ്‌എഫ് ഇന്റലിജെന്‍സ് വിഭാഗം പിടികൂടിയത്.

സംഭവവുമായി ബന്ധപ്പെട്ട് യുവതിയെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മുംബൈയില്‍ നിന്നെത്തിയ മാധവി ഹൗസ് എന്ന യുവതിയാണ് പിടിയിലായത്.

വിമാനത്താവളം വഴി സ്വ‍ർണവും രത്നങ്ങളും അനധികൃതമായി കടത്താനുള്ള സാധ്യത കണക്കിലെടുത്ത് പരിശോധന ശക്തമാക്കിയിട്ടുണ്ട്.
Back to top button