സംസ്ഥാനം (State)

വടകരയില്‍ ഇരുപത് പേര്‍ക്ക് പേപ്പട്ടിയുടെ കടിയേറ്റു.

വടകര: കോഴിക്കോട് വടകരയില്‍ ഇരുപത് പേര്‍ക്ക് പേപ്പട്ടിയുടെ കടിയേറ്റു.

വടകര റെയില്‍വേ സ്റ്റേഷന്‍ പരിസരം, താഴെ അങ്ങാടി, കുരിയാടി എന്നിവിടങ്ങളിലായി വ്യാഴാഴ്ച രാവിലെയാണ് സംഭവം.

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും കടിയേറ്റു. നടന്നുപോകുന്നവരെയാണ് നായ ആക്രമിച്ചത്.

പരിക്കേറ്റവരെ വടകര ജില്ലാ ആശുപത്രിയിലെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കുമാറ്റി.

Tags

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു