അന്തദേശീയം (International)

സുനിത വില്യംസ് ഉള്‍പ്പെടെ ഒമ്പത് ബഹിരാകാശയാത്രികര്‍ ആദ്യ ബഹിരാകാശ വിമാന യാത്രയ്‌ക്കൊരുങ്ങുന്നു.

സുനിത വില്യംസ് ഉള്‍പ്പെടെ ഒമ്പത് ബഹിരാകാശയാത്രികര്‍

ഹൂസ്റ്റണ്‍: ഇന്ത്യന്‍ വംശജ സുനിത വില്യംസ് ഉള്‍പ്പെടെ ഒമ്പത് ബഹിരാകാശയാത്രികര്‍ ആദ്യ ബഹിരാകാശ വിമാന യാത്രയ്‌ക്കൊരുങ്ങുന്നു. യാത്രയ്ക്കുള്ള ബഹിരാകാശ വിമാനം സ്വകാര്യവിമാന കമ്പനികളായ ബോയിങ്, സ്‌പേസ് എക്‌സ് എന്നിവരാണ് നിര്‍മ്മിക്കുന്നത്.

2011 ല്‍ നാസയുടെ ബഹിരാകാശ പേടകം ദൗത്യം പൂര്‍ത്തിയാക്കി മടങ്ങിയെത്തിയിരുന്നു. ആ സംഘത്തിലെ അംഗമായിരുന്നു അമേരിക്കല്‍ ബഹിരാകാശ ശാസ്ത്രജ്ഞയായ സുനിതാ വില്യംസ്. സുനിതാ വില്യംസിനെ കൂടാതെ നാസ തിരഞ്ഞെടുത്ത യാത്രികര്‍ ബഹിരാകാശയാത്രയില്‍ പരിചയസമ്പന്നരാണ്.

വെള്ളിയാഴ്ചയാണ് നാസ ഇക്കാര്യം അറിയിച്ചത്. 2011ന് ശേഷം നടക്കുന്ന ആദ്യത്തെ ബഹിരാകാശ യാത്ര അമേരിക്കയില്‍ നിന്ന് തന്നെയാണെന്ന സ്ഥിരീകരണം കൂടിയായി ഇത്. ബഹിരാകാശ വിമാനങ്ങളുടെ പരീക്ഷണയാത്രയും കൂടിയാണിത്.

Summary
Review Date
Author Rating
51star1star1star1star1star
Tags
jindal