സംസ്ഥാനം (State)

മുഖ്യമന്ത്രി പിണറായി വിജയൻ അടക്കം പ്രതിപട്ടികയിലുള്ള ലാവ്ലിൻ കേസ് പരിഗണിക്കുന്നത് സുപ്രിംകോടതി മാറ്റിവച്ചു

കേസ് രണ്ടാഴ്ച്ചയ്ക്ക് ശേഷം പരിഗണിക്കും. കേസ് മാറ്റി വയ്ക്കുന്നതിൽ എതിർപ്പില്ലെന്ന് സി.ബി.ഐ അറിയിച്ചു

ലാവ്ലിൻ കേസ് പരിഗണിക്കുന്നത് മാറ്റിവച്ചു. കേസ് രണ്ടാഴ്ച്ചയ്ക്ക് ശേഷം പരിഗണിക്കും. കേസ് മാറ്റി വയ്ക്കുന്നതിൽ എതിർപ്പില്ലെന്ന് സി.ബി.ഐ അറിയിച്ചു.

മുഖ്യമന്ത്രി പിണറായി വിജയൻ അടക്കം പ്രതിപട്ടികയിലുള്ള മുഴുവൻ പേരെയും വിചാരണ ചെയ്യണമെന്ന സി.ബി.ഐയുടെ ആവശ്യവും, കുറ്റവിമുക്തരാക്കണമെന്ന മൂന്ന് കെ.എസ്.ഇ.ബി മുൻ ഉദ്യോഗസ്ഥരുടെ ഹർജികളുമാണ് കോടതി ലിസ്റ്റ് ചെയ്തിരുന്നത്
മുഖ്യമന്ത്രി പിണറായി വിജയൻ, മുൻ ഊർജ സെക്രട്ടറി കെ. മോഹനചന്ദ്രൻ, ജോയിന്റ് സെക്രട്ടറി എ. ഫ്രാൻസിസ് എന്നിവരെ കുറ്റവിമുക്തരാക്കിയ ഹൈക്കോടതി വിധി ചോദ്യം ചെയ്താണ് സി.ബി.ഐ സുപ്രിംകോടതിയെ സമീപിച്ചത്. പിണറായിക്കെതിരെ കൃത്യമായ തെളിവുണ്ടെന്നും, അഴിമതിക്കുള്ള ഗൂഢാലോചനയിൽ പങ്കാളിയാണെന്നുമാണ് സി.ബി.ഐ ആരോപണം.

കുറ്റപത്രത്തിൽ നിന്ന് പിണറായി അടക്കം പ്രതികളെ ഹൈക്കോടതി ഒഴിവാക്കിയത് വസ്തുതകൾ പരിശോധിക്കാതെയാണ്. വിധി റദ്ദുചെയ്യണമെന്നും സി.ബി.ഐ ആവശ്യപ്പെടുന്നു. വിചാരണ നേരിടണമെന്ന് ഹൈക്കോടതി നിർദേശിച്ച മൂന്ന് കെ.എസ്.ഇ.ബി മുൻ ഉദ്യോഗസ്ഥരും സുപ്രിംകോടതിയെ സമീപിച്ചിട്ടുണ്ട്.

Tags
Back to top button