പ്രധാന വാ ത്തക (Top Stories)

നടിയെ ആക്രമിച്ച കേസിൽ മെമ്മറി കാർഡും ദൃശ്യങ്ങളും ആവശ്യപ്പെട്ടുള്ള ദിലീപിന്റെ ഹർജി സുപ്രീംകോടതി തള്ളി.

ദൃശ്യങ്ങൾ നൽകാനാവില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ദിലീപിന്റെ ഹർജി നിലനിൽക്കുന്നതല്ലെന്ന് കോടതി വ്യക്തമാക്കി

നടിയെ ആക്രമിച്ച കേസിൽ മെമ്മറി കാർഡും ദൃശ്യങ്ങളും ആവശ്യപ്പെട്ടുള്ള ദിലീപിന്റെ ഹർജി സുപ്രീംകോടതി തള്ളി. ദൃശ്യങ്ങൾ നൽകാനാവില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ദിലീപിന്റെ ഹർജി നിലനിൽക്കുന്നതല്ലെന്ന് കോടതി വ്യക്തമാക്കി. ജസ്റ്റിസ് ഖാൻവിൽക്കറിന്റെ അധ്യക്ഷതയിലുള്ള ബഞ്ചാണ് കേസ് പരിഗണിച്ചത്.

കേസ് വാദം കേൾക്കുന്ന ഘട്ടത്തിൽ തെളിവ് നിയമങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഉദ്ധരിക്കാനാണ് ദിലീപിന്റെ അഭിഭാഷകൻ ശ്രമിച്ചത്. ഈ വാദം സുപ്രീംകോടതി അംഗീകരിച്ചില്ല. നേരത്തെ ഹൈക്കോടതിയും വ്യക്തമാക്കിയതുപോലെ നടിയുടെ സ്വകാര്യതയ്ക്ക് വില കൽപ്പിച്ചുകൊണ്ടുള്ള വിധിയാണ് സുപ്രീംകോടതിയുടേതും. അഭിഭാഷകർക്കൊപ്പം ദിലീപിന് ഈ ദൃശ്യങ്ങൾ കാണാമെന്നും സുപ്രീംകോടതി അറിയിച്ചു.

ദൃശ്യങ്ങളിൽ വെട്ടിച്ചേർക്കലുകളും കുറയ്ക്കലുകളും ഉണ്ടായിട്ടുണ്ടെന്നായിരുന്നു ദിലീപിന്റെ പ്രധാന വാദം. ഇക്കാര്യങ്ങൾ പരിശോധിച്ച ശേഷം മാത്രമേ കേസിൽ പൂർണമായ തരത്തിൽ വിചാരണ നേരിടാൻ കഴിയൂ എന്നായിരുന്നു ദിലീപിന്റെ വാദം. ഇത് സുപ്രീംകോടതി അംഗീകരിച്ചില്ല. നടിയുടെ സ്വകാര്യത പരിഗണിച്ചുകൊണ്ട് മാത്രമേ ഇക്കാര്യത്തിൽ മുന്നോട്ടുപോകാനാകൂ എന്ന് സുപ്രീംകോടതി വ്യക്തമാക്കി.

കേസ് തന്റെ പ്രതിച്ഛായ തകർത്തുവെന്നും ദൃശ്യം ലഭിച്ചാൽ കുറ്റാരോപണം കളവാണെന്ന് ബോധ്യപ്പെടുത്താൻ ആകും എന്നും ആയിരുന്നു ദിലീപിന്റെ വാദം. ദീലീപിനു വേണ്ടി ഹാജരായത് സുപ്രീംകോടതി അഭിഭാഷകനായ മുകുൾ റോഹ്ത്തകി ആയിരുന്നു. മെമ്മറി കാർഡ് നൽകുന്നത് വീണ്ടും തന്നോടുള്ള അനീതിയാകും എന്നാണ് ഇരയായ നടി കോടതിയിൽ സ്വീകരിച്ച നിലപാട്.

Tags
Back to top button